റെക്കോഡിട്ട് കുതിച്ച ഫഖർ സമാനെ വീഴ്ത്തി ഡീ കോക്കിന്‍റെ 'ചതിപ്രയോഗം'; അങ്ങനെയൊക്കെ ചെയ്യാമോയെന്ന് ആരാധകർ
text_fields
ജൊഹാനസ്ബർഗ്: പ്രോട്ടീസ് ബൗളിങ്ങിന്‍റെ മുനയൊടിച്ച് മനോഹര ബാറ്റിങ്ങുമായി അതിവേഗം ഇരട്ട സെഞ്ച്വറിയിലേക്കും ടീമിന്‍റെ സ്വപ്നതുല്യമായ വിജയത്തിലേക്കും ഒറ്റക്കു കുതിച്ച പാക് ബാറ്റ്സ്മാൻ ഫഖർ സമാനെ 'വ്യാജ ഫീൽഡിങ്ങി'ൽ പുറത്താക്കി ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപർ ക്വിന്‍റൺ ഡി കോക്കിന്‍റെ ചതിപ്രയോഗത്തിനു പിന്നാലെ ക്രിക്കറ്റ് ലോകം.
പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 342 റൺസ് എന്ന ലക്ഷ്യം പിടിക്കാൻ ഇറങ്ങിയ പാകിസ്താനു വേണ്ടി അവസാനം വരെ മൈതാനത്തുനിന്ന ഓപണർ ഫഖർ സമാൻ 155 പന്ത് നേരിട്ട് 193 റൺസ് എടുത്തുനിൽക്കെ അവസാന ഓവറിലാണ് സംഭവം.
ആദ്യ പന്ത് അടിച്ചിട്ട ഫഖർ സമാൻ ഒരു റൺ പൂർത്തിയാക്കി രണ്ടാമത്തേതിനായി ഓടിയെത്തുന്നതിനിടെ ദക്ഷിണാഫ്രിക്കൻ കീപർ ഡി കോക് കബളിപ്പിക്കാനായി ഫഖർ സമാനോട് പിൻവശത്തേക്ക് കൈ കാണിക്കുകയായിരുന്നു. പന്ത് നോൺ സ്ട്രൈകിങ് എൻഡിലേക്ക് വരുന്നുവെന്നായിരുന്നു സൂചന. ഒന്നു പകച്ച് പിറകോട്ട് നോക്കിയ ഉടനാണ് താരം പന്ത് അടുത്തെത്തിയ വിവരം അറിയുന്നത്. ഓടിപ്പിടിച്ച് ക്രീസ് തൊട്ടെങ്കിലും അതിനു മുെമ്പ ഡി കോക്ക് സ്റ്റമ്പ് പിഴുതിരുന്നു. അമ്പയർ ഔട്ട് വിധിച്ചതു കണ്ട് അപ്പീലിനൊന്നും നിൽക്കാതെ ഫഖർ സമാൻ മടങ്ങി. മത്സരം 17 റൺസിന് പാകിസ്താൻ തോൽക്കുകയും ചെയ്തു.
ക്രിക്കറ്റിൽ ഇനിയും ചർച്ച തീരാത്ത 'മങ്കാദിങ്' പോലെ 'വ്യാജ ഫീൽഡിങ്ങും' ശരിയാണോ എന്നാണ് ഏറ്റവുമൊടുവിലെ ചർച്ച. അനായാസം രണ്ടാം റൺസ് പൂർത്തിയാക്കാമായിരുന്ന എതിർ താരത്തെ കബളിപ്പിച്ച് വിക്കറ്റ് കൈയിലാക്കുന്ന തന്ത്രം ശരിയല്ലെന്ന് വാദിക്കുന്നവരേറെ. അവസാന ഓവറിൽ 31 റൺസ് എന്ന ബാലികേറാമല പിന്നിടാൻ സാധ്യത വിദൂരത്തായിരിക്കെ അതുവേണ്ടിയിരുന്നില്ലെന്ന പറയുന്നവരാണ് കൂടുതൽ. പക്ഷേ, ഫഖർ സമാൻ അവസാന 48 പന്തിൽ 90 റൺസ് എടുത്തത് പരിഗണിച്ചാൽ ഈ 31 റൺസും അടിച്ചെടുത്തേക്കുമെന്ന് പ്രോട്ടീസ് ഭയന്നുകാണും എന്ന് ആശ്വസിക്കാമോ എന്നത് മറുവശത്തും.
ക്രിക്കറ്റ് നിയമങ്ങളുടെ എല്ലാമെല്ലാമായ മെരിൽബോൺ ക്രിക്കറ്റ് ക്ലബ് പറയുന്നത് പ്രകാരം ഡി കോക് ചെയ്തത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഇതിന് അഞ്ചു റൺ അധികം നൽകാൻ വരെ അംപയർക്ക് അധികാരമുണ്ട്. ഇതുപക്ഷേ, മുമ്പു നടന്ന മിക്ക സമാന സംഭവങ്ങളിലും പാലിക്കപ്പെട്ടിട്ടില്ല. 2017ൽ പന്തില്ലാതെ 'പന്തെറിഞ്ഞതിന്' ആസ്ട്രേലിയൻ താരം ലബൂഷെയ്ന് ലഭിച്ച ശിക്ഷ മാത്രമാണ് അപവാദം.
ചേസ് ചെയ്യുന്ന ടീമിനായി ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന റെക്കോഡ് ഔട്ടാകും മുമ്പ് ഫഖർ സമാൻ സ്വന്തം പേരിൽ കുറിച്ചിരുന്നു.
Deception QDK Level.
— Anand Datla (@SportaSmile) April 4, 2021
But is it within the laws of spirit of the game @ICC ? #fakharzaman
pic.twitter.com/2QpwaN9jeA
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.