Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകോഹ്​ലി ക്യാപ്​റ്റൻസി...

കോഹ്​ലി ക്യാപ്​റ്റൻസി ഒഴിയണോ? സെവാഗ്​ പറയുന്നത്​ ഇങ്ങനെ

text_fields
bookmark_border
Virender Sehwag
cancel

ട്വന്‍റി20 ലോകകപ്പിൽ സെമി കാണാതെ ഇന്ത്യൻ ടീം പുറത്തായതിനു പിന്നാലെ, ടീമിനെതിരെ വിമർ​ശനവുമായി മുൻ ക്യാപ്​റ്റൻ വിരേന്ദ്രർ സെവാഗ്​ രംഗത്തുവന്നിരുന്നു. സെലക്​ടർമാർ മൂല്യമുള്ള താരങ്ങളെ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടുവെന്നായിരുന്നു സെവാഗിന്‍റെ വിമർശനം.

ടീമിന്‍റെ പ്രകടനം നിരാശപ്പെടുത്ത​ിയെങ്കിലും വിരാട്​ കോഹ്​ലിയുടെ ക്യാപ്​റ്റൻസിയെ സെവാഗ്​ വിമർശിച്ചില്ല. ലോകകപ്പിനു പിന്നാലെ ട്വന്‍റി20 ക്യാപ്​റ്റൻസി ഒഴിയാൻ കോഹ്​ലി തീരുമാനിച്ചിരുന്നു​.

ക്യാപ്​റ്റൻ സ്​ഥാനം മാറണോയെന്നത്​ കോഹ്​ലിയുടെ വ്യക്​തിപരമായ അഭിപ്രായമാണെന്നാണ്​ സെവാഗിന്‍റെ നിലപാട്​. ''ഏകദിന ടെസ്റ്റ്​ ഫോർമാറ്റുകളിലും കോഹ്​ലി മാറണമെന്ന്​ ആവശ്യം ഉയരുന്നുണ്ടെങ്കിലും അത്​ കോഹ്​ലി തീരുമാനിക്ക​ട്ടെ. കോഹ്​ലിക്കു കീഴിൽ ഇന്ത്യ നന്നായി കളിച്ചിട്ടുണ്ട്​. ക്യാപ്​റ്റൻ എന്ന നിലയിൽ അദ്ദേഹത്തിന്‍റെ റെക്കോർഡുകൾ വലുതാണ്​. നല്ല കളിക്കാരനായും നല്ല ക്യാപ്​റ്റനായും അദ്ദേഹം ഇനിയും ഇന്ത്യൻ ടീമിലുണ്ടാവണമെന്ന്​ എന്‍റെ ആഗ്രഹം''- സെവാഗ്​ പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:virender sehwagcaptainVirat Kohli
News Summary - Fan asks Virender Sehwag if Virat Kohli should step down as ODI and Test captain, former Indian opener responds
Next Story