'മഹാരാഷ്ട്രയുടെ സഞ്ജു സാംസൺ ഇവനാണ്' ഓപ്പണിങ് താരത്തെ ടീമിലെടുക്കാത്തതിൽ പ്രതിഷേധിച്ച് ആരാധകർ
text_fieldsബംഗ്ലാദേശിനെതിരെയുള്ള രണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 16 അംഗ സ്ക്വാഡിനെ രോഹിത് ശർമ നയിക്കും. ഋഷഭ് പന്ത്, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ എന്നീ സൂപ്പർതാരങ്ങൾ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തും. ദുലീപ് ട്രോഫിയിൽ മോശമല്ലാത്ത പ്രകടനം ഇന്ത്യ സിക്ക് വേണ്ടി കാഴ്ചവെച്ച ഋതുരാജ് ഗെയ്ക്വാദിനെ ടീമിലെടുക്കാത്തതിൽ പ്രതിഷേധവുമായി ആരാധകർ രംഗത്തെത്തിയിരുന്നു. രണ്ടാം ഇന്നിങ്സിൽ 48 പന്തിൽ നിന്നും 46 റൺസ് നേടി ടീമിന്‍റെ വിജയത്തിൽ നിർണായകമാകാൻ അദ്ദേഹത്തിന് സാധിച്ചു.
ഫ്സ്റ്റ് ക്ലാസിൽ 42.69 ശരാശരിയുള്ള ഗെയ്ക്വാദ് ഇതുവരെ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിട്ടില്ല. കളിക്കുന്ന ഓപ്പണിങ് പൊസിഷനും ഗെയ്ക്വാദിന് വിനയാകുന്നുണ്ട്. യശ്വസ്വി ജയ്സ്വാൾ, രോഹിത് ശർമ, ശുഭ്മൻ ഗിൽ എന്നിവരെല്ലാം ഓപ്പണിങ് ബാറ്റർമാരാണ്. നിലവിൽ മൂന്നാമതയാണ് ശുഭ്മൻ ഗിൽ കളിക്കുന്നത്. ഗെയ്ക്വാദിനെ പരിഗണിക്കാത്തതിൽ ഒരുപാട് കമന്‍റുകളാണ് എക്സിൽ ബി.സി.സിഐക്കെതിരെ വരുന്നത്. പലപ്പോഴും ഇന്ത്യൻ ടീമിൽ നിന്നും തഴയപ്പെടുന്ന സഞ്ജു സാംസണെ പോലെയാണ് ഗെയ്ക്വാദ് എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. ബി.സി.സി.ഐയുടെ പൊളിറ്റിക്സാണ് ഗെയ്ക്വാദിന് അവസരം ലഭിക്കാത്തത് എന്നും ഒരുപാട് വിമർശനങ്ങൾ കാണാം.
ആദ്യ ടെസ്റ്റിനുള്ള ഇന്ത്യൻ ടീം– രോഹിത് ശർമ (ക്യാപ്റ്റൻ), യശ്വസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, കെ.എൽ. രാഹുൽ, സർഫറാസ് ഖാൻ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പർ), ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ്ദീപ്, ജസ്പ്രീത് ബുമ്ര, യാഷ് ദയാൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.