അഹങ്കാരത്തിന് കിട്ടിയ തിരിച്ചടി; പന്തിെൻറ വെംബ്ലിയിലെ ചിത്രം കുത്തിപ്പൊക്കി വിമർശനവുമായി ആരാധകർ
text_fieldsഅഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരക്കായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ ടീമിൽ ആശങ്കപ പടർത്തി ഇന്ത്യയുടെ വിക്കറ്റ്കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന് കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. എട്ട് ദിവസം മുമ്പാണ് താരം കോവിഡ് പോസിറ്റീവായതെന്നാണ് സൂചന. ഐസൊലേഷനിലായതിനാൽ കളിക്ക് മുന്നോടിയായി ഡർഹാമിലേക്ക് പോകുന്ന സഹതാരങ്ങൾക്കൊപ്പം പന്ത് ചേർന്നേക്കില്ല.
അതേസമയം, പരമ്പരക്ക് മുന്നോടിയായുള്ള ഇടവേള ലണ്ടനിൽ മാസ്‌ക് പോലും ധരിക്കാതെ ആഘോഷിച്ചതാണ് പന്തിന് തിരിച്ചടിയായത്. യൂറോ കപ്പിൽ ജർമനി-ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനൽ മത്സരം നടക്കവേ, വെംബ്ലി സ്‌റ്റേഡിയത്തില്‍ സുഹൃത്തുക്കൾക്കൊപ്പം പന്തുണ്ടായിരുന്നു. മാസ്‌ക് ധരിക്കാതെ അവർക്കൊപ്പം ഫോേട്ടാക്ക് പോസ് ചെയ്തത് താരം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തു. ചിത്രം വൈറലായതോടെ കോവിഡ് കാലത്തെ താരത്തിെൻറ അശ്രദ്ധമായ പെരുമാറ്റത്തെ ശക്തമായി വിമർശിച്ച് നിരവധി പേർ എത്തിയിരുന്നു.
You must be wearing mask. What message are u conveying to the people who follow you. Soch badlo to desh badlega.
— Vinay Dutt Sharma (@chaman120) June 30, 2021
Anyways be safe
പതിനായിരക്കണക്കിന് ആളുകൾ എത്തുന്ന സ്‌റ്റേഡിയത്തില്‍ യാതൊരു സുരക്ഷാ മുന്‍കരുതലും പാലിക്കാതെ പോയത് അപകടം വിളിച്ചുവരുത്തലാണെന്നായിരുന്നു അന്ന് കമൻറ് ബോക്സുകളിൽ വന്ന വിമർശനങ്ങൾ. മാസ്‌ക് ധരിക്കാൻ ആവശ്യപ്പെട്ട ചിലർ, താരത്തെ റോൾ മോഡലാക്കിയ ഫാൻസിന് ഇതിലൂടെ പന്ത് എന്ത് സന്ദേശമാണ് നൽകുന്നതെന്നും ചോദിച്ചു.
പന്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ പഴയ ചിത്രം കുത്തിപ്പൊക്കി 'അന്നേ പറഞ്ഞതല്ലേ' എന്ന തരത്തിലുള്ള കമൻറുകളുമായി താരത്തിെൻറ ഫാൻസ് തന്നെ രംഗത്തെത്തി. ശ്രദ്ധക്കുറവിനും അഹങ്കാരത്തിനും കിട്ടിയ തിരിച്ചടിയെന്നാണ് മറ്റൊരു കമൻറ്. 'യൂറോ കപ്പ് വീട്ടിലേക്കു വരുന്നു' എന്ന ഇംഗ്ലിഷുകാരുടെ വാചകം പരിഷ്കരിച്ച്, 'പന്ത് വീട്ടിലേക്കു വരുന്നു' എന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിലെ ട്രോളുകൾ.
ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനായ രവി ശാസ്ത്രിയെയും ട്രോളൻമാർ വിട്ടില്ല. വിംബിള്‍ഡണ്‍ ടെന്നിസ് മത്സരം കാണാന്‍ പോയതിെൻറ ചിത്രമായിരുന്നു അദ്ദേഹം മുമ്പ് പങ്കുവെച്ചിരുന്നത്. കൂളിങ് ഗ്ലാസ് ധരിച്ച് മാസ്‌ക് ഇല്ലാതെയുള്ള രവി ശാസ്ത്രിയുടെ ചിത്രങ്ങളായിരുന്നു നേരത്തെ തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചത്. പന്തിന് കോവിഡ് പോസിറ്റീവായതോടെ കോച്ചിനെതിരെയും ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.