സ്പിന്നർമാരുടെ മാത്രമല്ല പവർഹിറ്റർമാരുടെയും അഫ്ഗാൻ; സ്കോട്ലൻഡിനെതിരെ പറത്തിയത് അഞ്ച് പടുകൂറ്റൻ സിക്സുകൾ
text_fieldsഷാർജ: ട്വന്‍റി20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ സ്കോട്ലൻഡിനെ തരിപ്പണമാക്കി അഫ്ഗാനിസ്താൻ ഉജ്വലമായി തുടങ്ങിയിരുന്നു. അഫ്ഗാൻ സ്പിന്നർമാരുടെ പ്രകടന മികവിനൊപ്പം തന്നെ എടുത്തപറയേണ്ടതാണ് ബാറ്റ്സ്മാൻമാരുടെ കൈക്കരുത്ത്.
ഇന്നിങ്സിൽ മൊത്തം 11 സിക്സാണ് അഫ്ഗാൻ ബാറ്റ്സ്മാൻമാർ പറത്തിയത്. അതിൽ അഞ്ചും ടൂർണമെന്‍റിൽ ഇതുവരെയുള്ള ഏറ്റവും വലിയ സിക്സറുകളാണ്. 103 മീ. ദൂരത്തിലേക്ക് പന്ത് പറത്തിയ നജീബുല്ല സദ്റാനാണ് ഏറ്റവും വലിയ സിക്സർ തന്‍റെ പേരിലാക്കിയത്. 100 മീ. ദൂരം താണ്ടിയ മറ്റൊരു കൂറ്റൻ സിക്സും കൂടി സദ്റാൻ അടിച്ചു.
101മീ., 98 മീ. ദൂരം താണ്ടിയ പടുകൂറ്റൻ സിക്സറുകളുമായി ഹസ്റത് സാസായ്യും സദ്രാനാണ് കൂറ്റനടിയുടെ കാര്യത്തിൽ സദ്രാന് തൊട്ടു പിന്നിലെത്തി. 2007ൽ ബ്രെറ്റ് ലീക്കെതിരെ യുവരാജ് സിങ് നേടിയ 119 മീ. സിക്സർ ഇവർ മറികടക്കുമോയെന്നാണ് ആരാധകർ സാമൂഹിക മാധ്യമങ്ങളിലൂടെ ചോദിക്കുന്നത്.
സ്പിന്നർമാരുടെ മാത്രമല്ല പവർഹിറ്റർമാരുടെയും അഫ്ഗാൻ; ലോകകപ്പിൽ ഇതുവരെയുള്ള 5 കൂറ്റൻ സിക്സുകളും അഫ്ഗാൻ താരങ്ങളുടെ വകമാന്ത്രിക സ്പിന്നുമായി മുജീബും റാഷിദും; സ്കോട്ലൻഡിനെ തരിപ്പണമാക്കി അഫ്ഗാൻ പട
ട്വന്‍റി 20 ലോകകപ്പിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്താൻ പൂണ്ടുവിളയാടിയപ്പോൾ ചെറുത്തുനിൽപ്പൊന്നുമില്ലാതെ സ്കോട്ലൻഡ് കീഴടങ്ങുകയായിരുന്നു. 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്ത അഫ്ഗാനിസ്താനെതിരെ സ്കോട്ടുകൾ വെറും 60 റൺസിന് പുറത്താകുകയായിരുന്നു.
അഞ്ചുവിക്കറ്റുമായി മുജീബ് റഹ്മാനും നാലുവിക്കറ്റുമായി റാഷിദ് ഖാനും നടത്തിയ സ്പിൻ എക്സ്പോക്ക് മുന്നിൽ സ്കോട്ലാൻഡിന് മറുപടിയൊന്നുമുണ്ടായിരുന്നില്ല. വിക്കറ്റ് നഷ്ടപ്പെടാതെ 28 റൺസുമായി കുതിക്കുകയായിരുന്ന സ്കോട്ലൻഡിനെ ഒരോവറിൽ 3 വിക്കറ്റുകളുമായി മുജീബ് കടപുഴക്കുകയായിരുന്നു. മൂന്നു ബാറ്റ്സ്മാൻമാർ മാത്രം രണ്ടക്കം കടന്ന സ്കോട്ലാൻഡ് നിരയിൽ അഞ്ചുപേർ പൂജ്യത്തിന് പുറത്തായി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാൻ ഓപണർമാരായ ഹസ്റത്തുല്ല സാസായ്, മുഹമ്മദ് ഷഹ്സാദ് എന്നിവരുടെ ചിറകേറി കുതിക്കുകയായിരുന്നു. സ്കോട്ലൻഡ് ബൗളിങ്ങിനെ നിർദയം പിച്ചിച്ചീന്തിയ നജീബുല്ല സദ്റാൻ അർധ സെഞ്ച്വറി പൂർത്തിയാക്കിയപ്പോൾ സാസായ് 44ഉം, റഹ്മാനുല്ല ഗുർബസ് 46ഉം റൺസെടുത്തു. അഞ്ചാമനായി എത്തിയ നബി നാലു പന്തിൽ 11 റൺസെടുത്തു. ഗുർബസ് നാല് സിക്സറുകളുമായി സ്കോട്ലൻഡ് ബൗളിങ്ങിെൻറ നെഞ്ചുപിളർത്തിയപ്പോൾ സദ്റാൻ അഞ്ച് ഫോറും മൂന്ന് സിക്സറും പറത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.