ഐ.പി.എൽ ടൈറ്റിൽ സ്പോൺസർഷിപ്പിന് മത്സരിച്ച് അഞ്ച് കമ്പനികൾ; മുന്നിൽ ടാറ്റാ ഗ്രൂപ്പ്
text_fieldsമുംബൈ: സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെ യു.എ.ഇയിൽ നടക്കാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് 13ാം എഡിഷെൻറ ടൈറ്റിൽ സ്പോൺസറാകാൻ കമ്പനികൾ തമ്മിൽ പോരാട്ടം മുറുകുന്നതായി റിപ്പോർട്ട്. ചൈനീസ് കമ്പനിയായ വിവോ ഉപേക്ഷിച്ച് പോയ സ്ഥാനത്തേക്ക് ഇന്ത്യൻ കമ്പനികളെയാണ് ബി.സി.സി.െഎ കാര്യമായി പരിഗണിക്കുന്നത്.
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം നിലവിൽ അഞ്ച് പ്രമുഖ കമ്പനികളാണ് മത്സരിക്കുന്നത്. ടാറ്റാ ഗ്രൂപ്പ്, വിദ്യാഭ്യാസ സ്റ്റാർട്ടപ്പുകളായ അൺഅക്കാദമി, ബൈജൂസ് ആപ്പ്, പതഞ്ജലി, ജിയോ എന്നിവരാണവർ. ഫാൻറസി ഗെയിമിങ്ങ് പ്ലാറ്റ്ഫോമായ ഡ്രീം 11നും മുന്നോട്ടുവന്നിട്ടുണ്ടെന്നാണ് സൂചന.
അതേസമയം, താൽപര്യം പ്രകടിപ്പിച്ച എല്ലാവരും ആഗസ്ത് 18ന് സംഘടിപ്പിക്കുന്ന ലേലത്തിൽ പെങ്കടുക്കാൻ സാധ്യതയില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇതിൽ ടാറ്റാ ഗ്രൂപ്പ്, അൺഅക്കാദമി എന്നിവരാണ് ഏറ്റവും താൽപര്യം പ്രകടിപ്പിക്കുന്ന കമ്പനികൾ. 'െഎ.പി.എൽ ടൈറ്റിൽ റൈറ്റ്സിനായി സമീപിച്ചിട്ടുണ്ടെന്ന് ടാറ്റയുടെ വക്താവ് ഹിന്ദുസ്ഥാൻ ടൈംസിനോട് പ്രതികരിച്ചിട്ടുണ്ട്.
അഞ്ച് വർഷത്തേക്ക് ടൈറ്റിൽ സ്പോൺസർഷിപ്പ് ഏറ്റെടുത്ത ചൈനീസ് കമ്പനിയായ വിവോ രാജ്യത്ത് നിലനിൽക്കുന്ന ചൈന വിരുദ്ധ വികാരത്തെ തുടർന്ന് ഇത്തവണ വിട്ടുനിൽക്കുകയാണ്. വർഷം 440 കോടിയാണ് വിവോ നൽകേണ്ടിയിരുന്നത്. എന്നാൽ, കഴിഞ്ഞ ആഴ്ച സ്പോൺസർമാരെ ക്ഷണിക്കുേമ്പാൾ ബി.സി.സി.െഎ ഉദ്യോഗസ്ഥർ പറഞ്ഞത് വിവോ നൽകേണ്ട 440 കോടിയിൽ 30 മുതൽ 40 ശതമാനം വരെ കിഴിവ് നൽകാമെന്നാണ്. ഫെസ്റ്റിവൽ സീസണിൽ നടക്കുന്ന െഎ.പി.എല്ലിെൻറ ടൈറ്റിൽ സ്പോൺസർഷിപ്പ് ഒരു വർഷത്തേക്ക് മാത്രമായി ഡിസ്കൗണ്ടിൽ ലഭിക്കുന്നത് ടാറ്റാ ഗ്രൂപ്പ് പരമാവധി ഉപയോഗപ്പെടുത്താൻ സാധ്യതയുണ്ടെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഇന്ത്യൻ ടീമിെൻറ ജഴ്സി സ്പോൺസറായ ബൈജൂസ് നിലവിൽ വലിയ തുക അതിന് വേണ്ടി ചെലവഴിക്കുന്നുണ്ട്. റിലയൻസ് ജിയോ െഎ.എസ്.എൽ അടക്കമുള്ള മറ്റ് പല കായിക ഇനങ്ങളുടെയും ടൈറ്റിൽ സ്പോൺസർഷിപ്പ് ഏറ്റെടുത്തിട്ടുണ്ട്. പതഞ്ജലി അൺഅക്കാദമി എന്നീ കമ്പനികൾക്കും ഇത്തവണ സാധ്യത കൽപ്പിക്കുന്നുണ്ട്. എന്തായാലും വരുന്ന വെള്ളിയാഴ്ച െഎ.പി.എൽ ടൈറ്റിലിനൊപ്പം ആരുടെ പേരാണുണ്ടാവുക എന്ന് തീരുമാനമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.