സുരേഷ് റെയ്നയുടെ പേരിലുള്ള അഞ്ച് അപൂർവ റെക്കോഡുകൾ
text_fieldsന്യൂഡൽഹി: ആഗസ്റ്റ് 15ന് എം.എസ്. ധോണിക്ക് പിന്നാലെ സുരേഷ് റെയ്നയും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത് ഏറെ ഞെട്ടലോടെയാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ കേട്ടത്.
നിലവിൽ ടീമിന് പുറത്താണെങ്കിലും തെൻറ സ്ഥിരം മേച്ചിൽപുറമായ ഐ.പി.എല്ലിൽ മികച്ച പ്രകടനം നടത്തി റെയ്ന നീല ജഴ്സിയിൽ മടങ്ങിയെത്തുമെന്ന് ശുഭാപതി വിശ്വാസം പുലർത്തിപ്പോന്നവർ നിരവധിയായിരുന്നു.
എന്നാൽ രണ്ട് ലോകകപ്പ് നേട്ടങ്ങളിൽ പങ്കാളിയായ റെയ്നയും ആരവങ്ങൾക്കും വിടവാങ്ങലിനും കാത്തുനിൽക്കാതെ അപ്രതീക്ഷിതമായി പാഡ് അഴിച്ചു. ഐ.പി.എല്ലിൽ ചെന്നെ സൂപ്പർ കിങ്സിനായി താരം കളി തുടരും. വിരമിക്കൽ വേളയിൽ 33കാരെൻറ അഞ്ച് അപൂർവ റെക്കോഡുകൾ ചുവടെ.
മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യക്കാരൻ
ക്രിക്കറ്റിെൻറ മൂന്ന് പതിപ്പുകളിലും സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യക്കാരൻ റെയ്നയാണ്. ഹോങ്കോങ്ങിനെതിരെ ആയിരുന്നു ഉത്തർപ്രദേശുകാരെൻറ ആദ്യ ഏകദിന സെഞ്ച്വറി. ടെസ്റ്റിൽ അയൽക്കാരായ ശ്രീലങ്കക്കെതിരെ ആദ്യമായി മൂന്നക്കം കടന്നു.
2010 ട്വൻറി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരായിരുന്നു കുഞ്ഞൻ പതിപ്പിലെ ആദ്യ സെഞ്ച്വറി. രോഹിത് ശർമയും കെ.എൽ. രാഹുലും ശേഷം ഈ നേട്ടം സ്വന്തമാക്കി.
ഏറ്റവും കൂടുതൽ ഐ.പി.എൽ മത്സരങ്ങൾ കളിച്ച താരം
ചെന്നൈ സൂപ്പർ കിങ്സ് നിരയിലെ സ്ഥിരം സാന്നിധ്യവും ഉപനായകനുമായ റെയ്ന ഇതുവരെ 192മത്സരങ്ങളിൽ സാന്നിധ്യമറിയിച്ചു.
ഈ സീസണിൽ യു.എ.ഇയിൽ വെച്ച് 200 മത്സരം തികക്കാൻ കാത്തിരിക്കുകയാണ് താരം. സി.എസ്.െകയെ ലീഗിൽ നിന്നും വിലക്കിയപ്പോൾ ഗുജറാത്ത് ലയൺസിെൻറ നായകനായിരുന്നു.
ഐ.പി.എല്ലിൽ തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരങ്ങൾ
2008 മുതൽ 2016 സീസണിെൻറ പകുതി വരെ റെയ്ന ഒരു ഐ.പി.എൽ മത്സരം പോലും നഷ്ടപ്പെടുത്തിയില്ല. ഒമ്പതാം സീസണിൽ ആദ്യ കുഞ്ഞിെൻറ ജനനവുമായി ബന്ധപ്പെട്ടാണ് ഗുജറാത്ത് ലയൺസിെൻറ മുൻ നായകന് ഒരു മത്സരം നഷ്ടമായത്.
158 മത്സരങ്ങൾക്ക് ശേഷം 2018ലാണ് ചെന്നൈ സൂപ്പർ കിങ്സ് റെയ്ന ഇല്ലാതെ കളത്തിലിറങ്ങിയത്.
െഎ.പി.എല്ലിൽ 5000 റൺസ് ക്ലബിലെ ആദ്യ അംഗം
2019 ഐ.പി.എല്ലിലെ ഉദ്ഘാടന മത്സരത്തിലൂടെ ടൂർണമെൻറ് ചരിത്രത്തിൽ ആദ്യമായി 5000 റൺസ് തികക്കുന്ന താരമായി റെയ്ന മാറി. ഒരാഴ്ചക്കകം ഇന്ത്യൻ നായകൻ വിരാട് കോഹ്ലി റെയ്നയെ പിന്തുടർന്ന് 5000 റൺസ് ക്ലബിലെത്തി.
5412 റൺസുമായി കോഹ്ലിയാണ് നിലവിൽ ഐ.പി.എല്ലിലെ റൺവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമത് നിൽക്കുന്നത്. ഇക്കുറി യു.എ.ഇയിൽ വെച്ച് 44 റൺസ് കൂടി നേടാനായാൽ റെയ്നക്ക് ഒന്നാം സ്ഥാനം തിരികെപിടിക്കാം.
അരങ്ങേറ്റ ടെസ്റ്റിലെ സെഞ്ചൂറിയൻ
അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ച്വറി നേടുന്ന 12ാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനാണ് റെയ്ന. 2010ൽ ശ്രീലങ്കക്കെതിരെ കൊളംബോയിൽ വെച്ചായിരുന്നു ആ ഇന്നിങ്സ്. സചിൻ ടെണ്ടുൽക്കർ ഇരട്ട സെഞ്ച്വറി നേടിയ മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു.
ടെസ്റ്റ് കരിയറിൽ 768 റൺസ് സ്കോർ ചെയ്ത റെയ്നക്ക് പിന്നീട് ഒരു ശതകം തികക്കാൻ സാധിച്ചിട്ടില്ല. 2014-15 സീസണിൽ ആസ്ട്രേലിയക്കെതിരെയായിരുന്നു താരത്തിെൻറ അവസാന ടെസ്റ്റ് മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.