ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ച് വിക്കറ്റ് നേട്ടം; അർഷ്ദീപിന് സ്വന്തമായത് അപൂർവ റെക്കോഡ്
text_fieldsജോഹന്നസ്ബർഗ്: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ഒന്നാം മത്സരത്തിൽ തകർപ്പൻ പ്രകടനവുമായി കളംനിറഞ്ഞ പേസർ അർഷ്ദീപ് സിങ്ങിന് അപൂർവ റെക്കോഡ്. മത്സരത്തിൽ പത്തോവറിൽ 37 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ താരം ദക്ഷിണാഫ്രിക്കക്കെതിരെ അഞ്ച് വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യ പേസ് ബൗളറെന്ന നേട്ടമാണ് സ്വന്തമാക്കിയത്. നേരത്തെ മൂന്ന് ഇന്ത്യൻ സ്പിന്നർമാർ പ്രോട്ടീസിനെതിരെ അഞ്ച് വിക്കറ്റ് നേടിയിരുന്നു. 1999ൽ ആറ് റൺസ് വഴങ്ങി സുനിൽ ജോഷി അഞ്ച് വിക്കറ്റ്‍ വീഴ്ത്തിയതാണ് മികച്ച നേട്ടം. 2018ൽ യുസ്വേന്ദ്ര ചാഹൽ 22 റൺസിനും 2023ൽ രവീന്ദ്ര ജദേജ 33 റൺസിനും അഞ്ച് വിക്കറ്റ് വീതം നേടിയിരുന്നു.
ഞായറാഴ്ച നടന്ന ആദ്യ ഏകദിനത്തിൽ അർഷ്ദീപിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തിന് പുറമെ ആവേശ് ഖാന്റെ നാല് വിക്കറ്റ് പ്രകടനത്തിന്റെയും സായ് സുദർശന്റെയും ശ്രേയസ് അയ്യരുടെയും അർധ സെഞ്ച്വറികളുടെയും മികവിൽ ഇന്ത്യ എട്ട് വിക്കറ്റിന്റെ അനായാസ ജയം നേടിയിരുന്നു. ദക്ഷിണാഫ്രിക്കൻ ടോപ് ഓർഡർ ബാറ്റർമാരായ റീസ ഹെന്റിക്സ്, ടോണി ഡി സോർസി, റസി വാൻ ഡർ ഡസൻ എന്നിവരെ തുടക്കത്തിലേ മടക്കിയ അർഷ്ദീപ് പിന്നീട് അപകടകാരിയായ ഹെന്റിച്ച് ക്ലാസൻ, ആൾറൗണ്ടർ ഫെഹ്‍ലുക്വായോ എന്നിവരുടെ വിക്കറ്റും നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.