ക്രിക്കറ്റിലെ 'ബെഞ്ചമിൻ ബട്ടൺ'! ധോണിയെ വിശേഷിപ്പിച്ച് ഫ്ലെമിങ്
text_fieldsഇന്ത്യൻ ക്രിക്കറ്റ് സൂപ്പർതാരം മഹേന്ദ്ര സിങ് ധോണിയെ 'ക്രിക്കറ്റിന്റെ ബെഞ്ചമിൻ ബട്ടൺ' എന്ന് വിശേഷിപ്പിച്ച് ചെന്നൈ സൂപ്പർ കിങ്സിന്‍റെ മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്. ഇപ്പോഴും മത്സരങ്ങൾ വിജയിപ്പിക്കാനുള്ള ശേഷി ധോണിക്കുണ്ടെന്ന് ഫ്ലെമിങ് വിശ്വസിക്കുന്നു.
ബ്രാഡ് പിറ്റ് നായകനായ 'ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിൻ ബട്ടൺ' എന്ന ഹോളിവുഡ് ചിത്രത്തെ ആസ്പദമാക്കിയാണ് ഫ്ലെമിങ് ഇത്തരത്തിൽ പറഞ്ഞത്. സിനിമയിൽ വയസ്സനായി ജനിച്ചതിന് ശേഷം പ്രായം പുറകോട്ട് പോകുന്നതാണ് കഥ. 43 വയസുകാരനായ ധോണി ഇപ്പോഴും ഐ.പി.എല്ലിൽ കളിക്കുന്നതിനാലാണ് ഫ്ലെമിങ് ഇത്തരത്തിൽ താരതമ്യം ചെയ്തത്.
'ക്രിക്കറ്റിലെ ബെഞ്ചമിൻ ബട്ടൺ! അവൻ പ്രായം കുറഞ്ഞവനായിക്കൊണ്ടിരിക്കുന്നു. അവൻ എല്ലാം നന്നായി തന്നെ ചെയ്തു. കാൽമുട്ട് ശസ്ത്രക്രിയയ്ക്ക് ശേഷം തിരിച്ചെത്തിയതോടെ, അവൻ കൂടുതൽ ഫിറ്റായിരിക്കുന്നു. അതെ, അവന് 43 വയസ്സായി, അത് നമ്മൾ ബഹുമാനിക്കണം, പക്ഷേ നമുക്ക് അദ്ദേഹത്തെ ഉപയോഗിക്കാൻ സാധിക്കുന്ന വഴികളുണ്ട്, അത് നമുക്ക് മത്സരങ്ങൾ ജയിക്കാൻ ഗുണം ചെയ്യുമെന്ന് ഞങ്ങൾ കരുതുന്നു. കഴിവും ധൈരവും ഇപ്പോഴും അവനൊപ്പമുണ്ട്. അത് രണ്ടുമാണ് പ്രധാന കാര്യങ്ങൾ,' ഫ്ലെമിങ് പറഞ്ഞു.
ഐ.പി.എല്ലിൽ 264 മത്സരങ്ങളിൽ കളിച്ച ധോണി അഞ്ച് കിരീടങ്ങൾ ടീമിനായി നേടികൊടുത്തിട്ടുണ്ട്. ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ കളിച്ച താരവും അദ്ദേഹം തന്നെയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.