ഞാൻ അതൊന്നും ഇപ്പോൾ ചോദിക്കാറില്ല, എന്‍റെ ജോലിയുമല്ല; ധോണിയുടെ വിരമിക്കലിന് കുറിച്ച് ഫ്ലെമിങ്
text_fieldsഏപ്രിൽ അഞ്ചിന് ചെന്നൈയിലെ ചേപ്പാക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ഡെൽഹി ക്യാപിറ്റൽസിനെതിരെ 25 റൺസിന്റെ തോൽവി ഏറ്റുവാങ്ങിയിരുന്നു. മത്സരത്തിന് ശേഷം ചെന്നൈ സൂപ്പർ കിങ്സ് മുൻ നായകൻ എം.എസ്. ധോണിയുടെ വിരമിക്കലിനെ കുറിച്ച് കോച്ച് സ്റ്റീഫൻ ഫ്ലെമിങ് സംസാരിച്ചിരുന്നു.
ധോണി ഇപ്പോഴും ശക്തനാണെന്നും അദ്ദേഹത്തിനൊപ്പം ജോലി ചെയ്യുന്നത് ഇഷ്ടമാണെന്നും ഫ്ലെമിങ് പറഞ്ഞു. അദ്ദേഹം വിരമിക്കുന്നതിനെ പറ്റി താൻ ചോദിക്കാറില്ലെന്നും ഫ്ലെമിങ് വ്യക്തമാക്കി. “അല്ല്, അതിന് അന്ത്യം കുറിക്കുന്നത് എന്‍റെ ജോലിയല്ല. എനിക്ക് അതിനെ കുറിച്ച് ഒരു ധാരണയും ഇല്ല. ഞാനിപ്പോഴും അവനൊപ്പം ജോലി ചെയ്യുന്നത് ആസ്വദിക്കുന്നു. അവൻ ഇപ്പോഴും ശക്തമായി തുടരുകയാണ്. ഇപ്പോഴിതു ഞാൻ ചോദിക്കാറുമില്ല. നിങ്ങൾ തന്നെയാണ് എല്ലായ്പ്പോഴും ചോദിക്കുന്നത്,” പോസ്റ്റ്-മാച്ച് പ്രസ് കോൺഫറൻസിൽ ഫ്ലെമിംഗ് പറഞ്ഞു.
സി.എസ്.കെയ്ക്ക് വേണ്ടി എം.എസ്. ധോണിയുടെ സമീപകാലത്തെ ബാറ്റിങ് പ്രകടനങ്ങൾ കടുത്ത വിമർശനങ്ങൾ നേരിട്ടുവരികയാണ്, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റിനെ കുറിച്ച് നിരവധി പേർ സംശയം പ്രകടിപ്പിക്കുന്നു. ഡൽഹി ക്യാപിറ്റൽസിനെതിരെ സി.എസ്.കെ 184 റൺസിന്റെ വിജയലക്ഷ്യം പിന്തുടരുകയായിരുന്ന സി.എസ്.കെകെകെ അവസാന ഒൻപത് ഓവറിൽ 110 റൺസ് വേണമായിരുന്ന സമയത്താണ് ധോണി ക്രീസിലെത്തിയത്. അവസാന ഓവർ വരെ ധോണി കളിച്ചെങ്കിലും 26 പന്തിൽ നിന്നും 30 റൺസ് നേടാൻ മാത്രമാണ് അദ്ദേഹത്തിന് സാധിച്ചത്. സി.എസ്.കെ 25 റൺസിന് തോൽക്കുകയും ചെയ്തു. ചെന്നൈ സൂപ്പർ കിങ്സിന്‍റെ ബാറ്റിങ് ഫോമില്ലായ്മയെ കുറിച്ചും ഫ്ലെമിങ് സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.