Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമുൻ ആസ്​ട്രേലിയൻ...

മുൻ ആസ്​ട്രേലിയൻ ക്രിക്കറ്റ്​ താരം ഡീൻ ജോൺസ്​​ അന്തരിച്ചു

text_fields
bookmark_border
മുൻ ആസ്​ട്രേലിയൻ ക്രിക്കറ്റ്​ താരം ഡീൻ ജോൺസ്​​ അന്തരിച്ചു
cancel

മുംബൈ: ആസ്​ട്രേലിയൻ ക്രിക്കറ്റ്​ ഇതിഹാസവും കമ​േൻററ്ററുമായ ഡീൻ ​േജാൺസ്​ അന്തരിച്ചു. ​െഎ.പി.എൽ കമൻററിക്കായി സ്​റ്റാർസ്​പോർട്​സ്​ സംഘത്തിനൊപ്പം മുംബൈയിൽ കഴിയവെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 59 വയസ്സായിരുന്നു. കോവിഡ്​ സുരക്ഷയുടെ ഭാഗമായി ബയോബബ്​ളിൽ കഴിയവെ ഹോട്ടൽ മുറിയിൽവെച്ച്​ ഗുരുതര ഹൃദയാഘാതം സംഭവിക്കുകയും മരിക്കുകയുമായിരുന്നുവെന്ന്​ സ്​റ്റാർ സ്​പോർട്​സ്​ അറിയിച്ചു.

1984-1994 കാലയളവിൽ ആസ്​ട്രേലിയക്കായി 52 ടെസ്​റ്റും 164 ഏകദിനവും കളിച്ച ഡീൻ മികച്ച ബാറ്റ്​സ്​മാനും ഫീൽഡറുമായി പേരെടുത്തു. അസാമാന്യ ഫുട്​വർക്​ കൊണ്ടായിരുന്നു ഡീൻ ക്രീസ്​ വാണത്​. സ്​പിന്നിനെയും പേസിനെയും ഒരേ മികവോടെ നേരിടാൻ കരുത്തുള്ള ബാറ്റ്​സ്​മാനായി പേരെടുത്തു. ഏകദിനത്തിൽ ഏഴ്​ സെഞ്ച്വറിയും 46 അർധസെഞ്ച്വറിയുമായി 6068 റൺസും, ടെസ്​റ്റിൽ 11 സെഞ്ച്വറിയും 14 അർധസെഞ്ച്വറിയുമായി 3631 റൺസും നേടി.

ഒരു പതിറ്റാണ്ടു നീണ്ട രാജ്യാന്തര കരിയറിനൊടുവിൽ രണ്ടു വർഷം ആഭ്യന്തര ക്രിക്കറ്റിലും തുടർന്നു. തുടർന്ന്​ പരിശീലകൻ, കോളമിസ്​റ്റ്​, കമ​േൻററ്റർ കുപ്പായങ്ങളിലേക്ക്​ പ്രവേശിച്ചു. കളി പറച്ചിലുമായി ഇന്ത്യൻ ​ആരാധകർക്ക്​ സുപരിചിതനായ ഡീൻ, നിരവധി ടി.വി ഷോകളുടെയും അവതാരകനായിരുന്നു.

1987 ഏകദിന ലോകകപ്പ്​ നേടിയ ഒാസീസ്​ ടീമിൽ അംഗമായിരുന്ന ഡീൻ, 1986ൽ ചെന്നൈയിൽ ഇന്ത്യക്കെതിരെ നടന്ന ​'ടൈ ടെസ്​റ്റിലെ' ഇന്നിങ്​സുമായാണ്​ ക്രിക്കറ്റ്​ പ്രേമികളുടെ മനസ്സിൽ കുടിയേറിയത്​. കടുത്ത ചൂടിനെ തുടർന്ന്​ നിർജലീകരണം കാരണം തളർന്നുപോയ ഡീൻ 210 റൺസുമായി ക്രീസിൽ നിലയുറപ്പിച്ചാണ്​ ഏവരെയും അമ്പരപ്പിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPLDean JonesAustralia cricketer
Next Story