പ്രശസ്ത ക്രിക്കറ്റ് പരിശീലകൻ 'ബാബി സാഹബ്' അന്തരിച്ചു
text_fieldsരാജ്കോട്ട്: ക്രിക്കറ്റ് പരിശീലകനും ആസ്ട്രേലിയൻ പരിശീലന രീതി ഇന്ത്യയിൽ കൊണ്ടുവന്നവരിൽ ഒരാളുമായ അക്ബർ ഖാൻ ബാബി എന്ന ബാബി സാഹബ് അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരിച്ചതെന്ന് സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ വാർത്തക്കുറിപ്പിൽ അറിയിച്ചു.
രാജ്കോട്ടിലും പരിസരങ്ങളിലും ആദ്യമായി ക്രിക്കറ്റ് പരിശീലനം നടത്തിയവരിൽ ഒരാളായിരുന്നു ബാബി സാഹബ്. നാല് പതിറ്റാണ്ടിലധികം യുവതലമുറക്ക് ക്രിക്കറ്റിെൻറ പാഠങ്ങൾ പകർന്നുനൽകി. മുൻ ടെസ്റ്റ് താരം ധീരജ് പ്രസന്ന, ഉദയ് ജോഷി, നിരഞ്ജൻ മേത്ത, മഹേന്ദ്ര രാജ്ദേവ് തുടങ്ങിയവർ ബാബിക്ക് കീഴിൽ ക്രിക്കറ്റ് പാഠങ്ങൾ അഭ്യസിച്ചവരാണ്.
മുൻ ഇന്ത്യൻ താരം വിനോദ് കാംബ്ലിയും ബാബി സാഹബിന് കീഴിൽ പരിശീലിച്ചിരുന്നു. ബാബി സാഹബിെൻറ സമർപ്പണം എക്കാലവും ഒാർക്കുമെന്ന് മുൻ ബി.സി.സി.െഎ സെക്രട്ടറി നിരഞ്ജൻ ഷാ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.