ഇന്ത്യ-പാക് മത്സരത്തിനിടെ മകൾ ഇന്ത്യൻ പതാക വീശിയതായി മുൻ പാകിസ്താൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയുടെ സ്ഥിരീകരണം
text_fieldsഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തിനിടെ തന്റെ മകൾ ഇന്ത്യൻ പതാക വീശിയതായി മുൻ പാകിസ്താൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയുടെ സ്ഥിരീകരണം. തന്റെ ഇളയ മകളുടെ ഒരു വീഡിയോ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും എന്നാൽ, അത് ഓൺലൈനിൽ പങ്കിടണോ വേണ്ടയോ എന്ന് ഉറപ്പിച്ചിട്ടില്ലെന്നും അദ്ദേഹം സാമ ടി.വിയുമായുള്ള അഭിമുഖത്തിൽ പറഞ്ഞു.
സെപ്റ്റംബർ നാലിന് നടന്ന സൂപ്പർ ഫോർ പോരാട്ടത്തിനിടെയാണ് അഫ്രീദിയുടെ മകൾ ഇന്ത്യൻ പതാക വീശുന്നത് ശ്രദ്ധയിൽപ്പെട്ടത്. പാകിസ്താന്റെ പതാകകൾ ആവശ്യത്തിന് ലഭ്യമല്ലെന്നും അതിനാൽ മകൾ ഇന്ത്യയുടെ പതാക എടുത്ത് വീശാൻ തുടങ്ങിയെന്നുമാണ് അഫ്രീദിയുടെ വെളിപ്പെടുത്തൽ. ദുബൈ ഇന്റർനാഷനൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ കാണികളിൽ 10 ശതമാനം മാത്രമാണ് പാകിസ്താൻ കാണികളെന്ന് ഭാര്യ തന്നോട് പറഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി.
ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയോട് പരാജയപ്പെട്ട പാകിസ്താൻ സൂപ്പർ 4 പോരാട്ടത്തിൽ വിജയിച്ചിരുന്നു. 182 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താൻ 19.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് വിജയലക്ഷ്യം മറികടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.