മുൻ ദക്ഷിണാഫ്രിക്കൻ പേസറുടെ സഹോദരൻ വെടിയേറ്റ് മരിച്ചു
text_fieldsകേപ്ടൗൺ: മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം വെർനോൻ ഫിലാൻഡറുടെ സഹോദരൻ തൈറോൺ ഫിലാൻഡർ വെടിയേറ്റ് മരിച്ചു. കേപ്ടൗണിലെ ജന്മനാട്ടിൽ വെച്ച് ബുധനാഴ്ചയാണ് ദാരുണ സംഭവം.
സഹോദരെൻറ ക്രൂരമായ കൊലപാതകം സ്ഥിരീകരിച്ച ഫിലാൻഡർ പ്രത്യേക സാഹചര്യത്തിൽ കുടുംബത്തിെൻറ സ്വകാര്യത മാനിക്കണമെന്ന് ട്വിറ്ററിലൂടെ അഭ്യർഥിച്ചു.
'പൊലീസിെൻറ അന്വേഷണം നടക്കുകയാണ്. പൊലീസിന് കണിശമായി അന്വേഷണം നടത്താനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കാൻ മാധ്യമങ്ങളോട് അഭ്യർഥിക്കുന്നു. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഊഹങ്ങൾ ഈ സാഹചര്യത്തിൽ കുടുംബത്തിന് വളരേ പ്രയാസകരമായിരിക്കും. തൈറോൺ ഞങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കുന്നു. അവെൻറ ആത്മാവിന് നിത്യശാന്തി നേരുന്നു' -വെർനോൻ കൂട്ടിച്ചേർത്തു.
അയൽവാസിക്ക് വെള്ളമെത്തിക്കാൻ പുറത്തിറങ്ങിയ സമയത്താണ് തൈറോണിന് വെടിയേറ്റതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.