Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസിംബാബ്​വെ സ്റ്റാർ...

സിംബാബ്​വെ സ്റ്റാർ ബാറ്റ്​സ്​മാൻ ബ്രണ്ടൻ ടെയ്​ലർ വിരമിച്ചു

text_fields
bookmark_border
brendan taylor
cancel

ഹരാരെ: സിംബാബ്​വെയുടെ മുൻ നായകനും വിക്കറ്റ്​ കീപ്പർ ബാറ്റ്​സ്​മാനുമായ ബ്രണ്ടൻ ടെയ്​ലർ ക്രിക്കറ്റിൽ നിന്ന്​ വിരമിച്ചു. അയർലൻഡിനെതിരായ ഏകദിന പരമ്പരക്കിടെയായിരുന്നു വിരമിക്കൽ പ്രഖ്യാപനം.

'ഹൃദയവേദനയോടെ ഞാൻ പ്രഖ്യാപിക്കുന്നു, ഞാൻ ഏറ്റവും സ്​നേഹിക്കുന്ന എന്‍റെ രാജ്യത്തിനായി കളിക്കുന്ന അവസാന മത്സരമാകും നാളെ'-ടെയ്​ലർ ഞായറാഴ്​ച സാമൂഹിക മാധ്യമത്തിൽ എഴുതി.

17 വർഷം നീണ്ടുനിന്ന കരിയറിൽ 34 ടെസ്റ്റ്​, 204 ഏകദിനം, 45 ട്വന്‍റി20 മത്സരങ്ങളിൽ സിംബാബ്​വെ ജഴ്​സിയണിഞ്ഞു. തിങ്കളാഴ്ച 205ാം ഏകദിനം കളിച്ച ശേഷം ടെയ്​ലർ ക്രിക്കറ്റിൽ നിന്ന്​ വിടപറയും. ഏകദിനത്തിൽ താരം 6677 റൺസ്​ ഇതുവരെ സ്​കോർ ചെയ്​തിട്ടുണ്ട്​. ടെസ്റ്റിൽ 2320ഉം ട്വന്‍റി20യിൽ 934 റൺസുമാണ്​ സമ്പാദ്യം.

ഏകദിനത്തിലെ സിംബാബ്​വെയുടെ ഏറ്റവും മികച്ച റൺവേട്ടക്കാരിൽ രണ്ടാമനാണ്​ താരം.​ 213 മത്സരങ്ങളിൽ നിന്ന്​ 6786 റൺസ്​ സ്​കോർ ചെയ്​ത ആൻഡി ഫ്ലവറാണ്​ മുന്നിൽ. അവസാന ഏകദിനത്തിൽ സെഞ്ച്വറി നേടാനായാൽ ഒന്നാമനായി ടെയ്​ലർക്ക്​ പാഡ്​ അഴ​ിക്കാം. 11 ഏകദിന സെഞ്ച്വറികൾ നേടിയിട്ടുണ്ട്​.

2011 മുതൽ 2014 വരെ സിംബാബ്​വെ ടീമിന്‍റെ നായകനായിരുന്നു. 2015 ലോകകപ്പിൽ രാജ്യത്തിന്‍റെ ടോപ്​സ്​കോററായി. ശേഷം അന്താരാഷ്​ട്ര ക്രിക്കറ്റിൽ നിന്ന്​ അവധിയെടുത്ത്​ കൗണ്ടി ക്രിക്കറ്റിൽ നോട്ടിങ്​ഹാംഷെയറിനായി കളിച്ചു. ഈ വർഷം തുടക്കത്തിൽ സിംബാബ്​വെ നായകനായി തിരിച്ചെത്തിയെങ്കിലും ട്വന്‍റി20 ലോകകപ്പിന്​ തൊട്ടുമുമ്പായി വിരമിച്ചിരിക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:zimbabwe cricketretiredBrendan Taylor
News Summary - former Zimbabwe skipper Brendan Taylor Announces Retirement From International Cricket
Next Story