ടീമുകൾക്ക് നാല് താരങ്ങളെ നിലനിർത്താമെന്ന്; ഐ.പി.എൽ മെഗാ താരലേലം ഡിസംബറിലെന്ന് റിപ്പോർട്ട്
text_fieldsന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് 2021 സീസണിെൻറ രണ്ടാം ഘട്ടത്തിനായി ആരാധകർ കാത്തിരിക്കുേമ്പാൾ ഈ വർഷം നടക്കാൻ േപാകുന്ന മെഗാ താര ലേലത്തിനായുള്ള ഒരുക്കത്തിലാണ് ബി.സി.സി.ഐ. ടൂർണമെൻറിലെ ബഹുഭൂരിപക്ഷം വരുന്ന കളിക്കാർ ലേലത്തിൽ വരുന്നതിനാൽ തന്നെ ഫ്രഞ്ചൈസികൾ മികച്ച സ്ക്വാഡിനെ കെട്ടിപ്പടുക്കാൻ അഹോരാത്രം പണിപ്പെടുകയാകും. 2022 സീസണിൽ പുതിയ രണ്ട് ടീമുകളെ കൂടി ഉൾപെടുത്തുന്നതിനാൽ ലേലം കൂടുതൽ ആവേശകരമാകും.
മെഗാതാരലേലത്തിൽ ഓരോ ഫ്രാഞ്ചൈസിക്കും പരമാവധി നാല് കളിക്കാരെ നിലനിർത്താനാകുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. നിലവിലെ സാഹചര്യം അനുസരിച്ച് ടീം മാനേജ്മെൻറിന് മൂന്ന് ഇന്ത്യൻ താരങ്ങളെയും ഒരു വിദേശ താരത്തെയുമോ, രണ്ട് ഇന്ത്യൻ താരങ്ങളെയും രണ്ട് വിദേശ താരങ്ങളെയുമോ നിലനിർത്താൻ സാധിക്കും.
മെഗാ ലേലത്തിലേക്ക് കടക്കുന്നതിന് മുമ്പ് ഈ കളിക്കാരുടെ വേതനം കുറക്കാൻ ഫ്രാഞ്ചൈസികൾക്ക് സാധിക്കും. പുതിയ ടീമുകൾ കൂടി വരുന്നതിനാൽ ലേലത്തിൽ ചെലവിടാനുള്ള സംഖ്യ ബി.സി.സി.ഐ ഉയർത്തിയിട്ടുണ്ട്. 50 കോടി രൂപ കൂട്ടിയതോടെ 85 മുതൽ 90 കോടി രൂപ വരെ ഓരോ ടീമുകൾക്കും ഇറക്കാം.
ഒരു ടീം മൂന്ന് കളിക്കാരെ നിലനിർത്തുകയാണെങ്കിൽ 15 കോടി രൂപ, 11 കോടി രൂപ, ഏഴ് കോടി രൂപ എന്നിങ്ങനെയാകും അവരുടെ വേതനം. 12.5 കോടി രൂപയും 8.5 കോടി രൂപയുമായിരിക്കും രണ്ട് കളിക്കാരെ നിലനിർത്തിയാലുള്ള ശമ്പളം. ഒരു കളിക്കാരനെ മാത്രമാണ് നിലനിർത്തുന്നതെങ്കിൽ അയാൾക്ക് 12.5 കോടി രൂപ നൽകണം.
ഐ.പി.എൽ 2021ന് മുമ്പായിട്ടായിരുന്നു മെഗാ താരലേലം നടക്കേണ്ടിയിരുന്നത്. എന്നാൽ കോവിഡ് മഹാമാരി കാരണം ടീമുകൾക്ക് വൻ നഷ്ടം സംഭവിച്ചതും 2020, 2021 സീണുകൾ തമ്മിൽ വലിയ ഇടവേള ഇല്ലാതിരിക്കുകയും ചെയ്തതിനാൽ ഒരു വർഷം നീട്ടിവെക്കുകയായിരുന്നു. ഈ വർഷം ഡിസംബറിലാണ് മെഗാ താരലേലം നടക്കാൻ സാധ്യത.
കൊൽക്കത്ത കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആർ.പി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ്, അദാനി ഗ്രൂപ്പ്, ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അരബിന്ദേ ഫാർമ, ഗുജറാത്ത് കേന്ദ്രമായ ടോറൻറ് ഗ്രൂപ്പ് എന്നിവരാണ് പുതിയ ഐ.പി.എൽ ഫ്രാഞ്ചൈസികൾ സ്വന്തമാക്കാനായി രംഗത്തുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.