ഗെയ്ൽ വെടിക്കെട്ട് മുതൽ മിശ്ര ഹാട്രിക് വരെ; തകരുമോ ഐ.പി.എല്ലിലെ ആ റെക്കോഡുകൾ
text_fieldsദുബൈ: ശനിയാഴ്ച യു.എ.ഇയിൽ ഇന്ത്യൻ പ്രീമിയർ ലീഗിെൻറ പുതിയ സീസണിന് അരങ്ങുയരുകയാണ്. കഴിഞ്ഞ 12 സീസണുകളിലായി പലരും പടുത്തുയർത്തിയ റെക്കോഡുകളിൽ ഏതെല്ലാം ഇത്തവണ വീഴുമെന്നാണ് കായികലോകം ഉറ്റുനോക്കുന്നത്.
263-5 - െഎ.പി.എൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം സ്കോറുകൾ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിെൻറ പേരിലാണ്. 2013ൽ പുണെ വാരിയേഴ്സിനെതിരെ നേടിയ 263/5ഉം, 2016ൽ ഗുജറാത്ത് ലയൺസിനെതിരെ നേടിയ 248/3ഉം. മൂന്നാമത് ചെന്നൈ സൂപ്പർ കിങ്സാണ് (246/5 Vs രാജസ്ഥാൻ റോയൽസ്, 2010).
49 - ടൂർണമെൻറിലെ ഏറ്റവും കുറഞ്ഞ ടോട്ടൽ എന്ന നാണക്കേടും ബാംഗ്ലൂരിനുതന്നെ. 2017ൽ കൊൽക്കത്ത 49 റൺസിന് കോഹ്ലിപ്പടയെ പുറത്താക്കി. തൊട്ടു പിന്നിലായി രാജസ്ഥാനും (58/ 2009), ഡൽഹിയും (66/2017).
146 - ഏറ്റവും മികച്ച മാർജിനിലെ വിജയം മുംബൈ ഇന്ത്യൻസിന്. 2017ൽ ഡൽഹിയെ 146 റൺസിനാണ് തോൽപിച്ചത്. രണ്ടാമത്തെ വിജയം (144) ബാംഗ്ലൂരിനും, മൂന്നാമത്തെ വിജയം കൊൽക്കത്തക്കും (140).
5412 - െഎ.പി.എല്ലിലെ ഏറ്റവും ഉയർന്ന റൺ വേട്ടക്കാരൻ ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലി. 12 സീസണിലായി 5412 റൺസാണ് നേടിയത്. ചെന്നൈയുടെ സുരേഷ് റെയ്നയാണ് രണ്ടാമത് (5368). ഇവർ മാത്രമാണ് 5000 കടന്നതും.
326 - ഏറ്റവും കൂടുതൽ സിക്സുകൾ പറത്തിയ താരം ക്രിസ് ഗെയ്ൽ (326). രണ്ടും മൂന്നും സ്ഥാനത്തുള്ള എബി ഡിവില്ല്യേഴ്സും(213), എം.എസ് ധോണിയും (209) ബഹുദൂരം അകലെയാണ്.
175 - ഒരു ഇന്നിങ്സിൽ പിറന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ ക്രിസ് ഗെയ്ലിെൻറ പേരിൽ. 2013ൽ പുണെക്കെതിരെ 66 പന്തിൽ 175 റൺസാണ് നേടിയത്. ടൂർണമെൻറിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയും അതുതന്നെ.
6 - ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരവും ക്രിസ് ഗെയ്ൽ. കോഹ്ലി (5), ഡേവിഡ് വാർണർ (4) എന്നിവർ പിന്നിലുണ്ട്. കൂടുതൽ അർധസെഞ്ച്വറി റെക്കോഡ് വാർണർക്ക് (44).
170 - ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരം മുംബൈ ഇന്ത്യൻസിെൻറ ലസിത് മലിംഗ (122 മത്സരത്തിൽ 170). അമിത് മിശ്ര (157), ഹർഭജൻ സിങ് (150) എന്നിവരാണ് പിന്നിൽ.
6/12 - ഏറ്റവും മികച്ച ബൗളിങ് ഫിഗർ മുംബൈയുടെ താരമായിരുന്ന അൽസാരി േജാസഫിനാണ്. കഴിഞ്ഞ വർഷം ഹൈദരാബാദിനെതിരെ 12 റൺസിന് ആറു പേരെ പുറത്താക്കി.
3 - ഏറ്റവും കൂടുതൽ ഹാട്രിക് നേടിയ താരമാണ് അമിത് മിശ്ര. 147 മത്സരത്തിൽനിന്ന് മിശ്ര മൂന്ന് ഹാട്രിക് കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.