Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'മാസ്റ്റർ ഷെഫ്​' ആയി...

'മാസ്റ്റർ ഷെഫ്​' ആയി മാസ്റ്റർ ബ്ലാസ്റ്റർ; സചിൻ എന്താണ്​ പാചകം ചെയ്യുന്നതെന്ന്​ ഊഹിക്കൂ...

text_fields
bookmark_border
sachin tendulkar chef
cancel

മുംബൈ: ക്രിക്കറ്റ്​ ക്രീസ്​ അടക്കിഭരിച്ച ശേഷം ഇന്ത്യൻ ഇതിഹാസ താരം സചിൻ ടെണ്ടുൽക്കർ മറ്റ്​ ചില മേഖലകളിലാണ്​ ഇപ്പോൾ തന്‍റെ കഴിവ്​​ പരീക്ഷിക്കുന്നത്​. മാസ്റ്റർ ബ്ലാസ്​റ്റർ എന്ന്​ വിളിപ്പേരുള്ള സചിൻ മാസ്റ്റർ ഷെഫ്​ ആകാനുള്ള തയാറെടുപ്പിലാണ്​.

വെള്ളിയാഴ്ചയാണ്​ സചിൻ പാചകക്കാരന്‍റെ വേഷത്തിൽ അടുക്കളയിലും താരമായത്​. തന്‍റെ കൂട്ടുകാർക്ക്​ വേണ്ടി ഭക്ഷണം പാചകം ചെയ്യുന്നതിന്‍റെ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച 48കാരൻ പക്ഷേ വിഭവത്തിന്‍റെ പേര്​ രഹസ്യമാക്കി വെച്ചിരിക്കുകയാണ്​.

ക്രിക്കറ്റ്​ പിച്ചിൽ കൈക്കുഴ കൊണ്ട്​ മാജിക്​ കാണിച്ച സചിൻ പാചക കലയിലും കൈക്കുഴ കൊണ്ടുള്ള​ പ്രകടനം​ ഉൾകൊള്ളിച്ചിട്ടുണ്ട്​​. 'ഇന്നത്തെ നിങ്ങടെ ഷെഫിനോട്​ ഹായ് പറയൂ​! എന്തായിരിക്കും പാചകം ചെയ്യുന്നതെന്ന്​ ഊഹിക്കൂ?​' എന്ന തലക്കെട്ടിലായിരുന്നു പോസ്​റ്റ്​. ആരാണ്​ വിഡിയോ ചിത്രീകരിച്ചതെന്ന്​ വ്യക്തമല്ലെങ്കിലും പാചകം കഴിഞ്ഞ ശേഷം അതീവ സന്തോഷവാനായാണ്​ സചിനെ കാണപ്പെട്ടത്​.

പ്രിയ താരം പാചകക്കാരനായ വിഡിയോക്ക്​ താഴെ നിരവധിയാളുകൾ സ്​നേഹം ചൊരിഞ്ഞു. 2013ൽ ക്രിക്കറ്റിൽ നിന്ന്​ വിരമിച്ച ശേഷം ദൈനംദിന ജീവിതം ആ​േഘാഷമാക്കുകയാണ്​ സചിൻ. വ്യക്തി ജീവിതത്തിലെ ഓരോ നല്ല നിമിഷങ്ങളും അദ്ദേഹം ആരാധകർക്കായി സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യാറുണ്ട്​.

വിരമിക്കലിന്​ ശേഷം ഗോൾഫ്​, പാചകം, പൂന്തോട്ട നിർമാണം, യോഗാഭ്യാസം, തുടങ്ങി നിരവധി കാര്യങ്ങളിൽ സചിൻ ശ്രദ്ധകേന്ദ്രീകരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sachin tendulkarMaster Blastercooking videoMaster Chef
News Summary - From Master Blaster To Guess dish Sachin Tendulkar Cooking?
Next Story