സൂപ്പർ പോരിന് ഇനി മണിക്കൂറുകൾ മാത്രം; ഇവരിൽ ആരാവും മാച്ച് വിന്നർ
text_fieldsദുബൈ: ചെന്നൈ സൂപ്പർ കിങ്സും കൊൽക്കത്ത നൈറ്റ്റൈഡേഴ്സും തമ്മിലുള്ള 2021 ഐ.പി.എൽ ഫൈനൽ പോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രം. ഇംഗ്ലീഷ് താരം ഒയിൻ മോർഗനും ഇന്ത്യൻ താരം മേഹന്ദ്ര സിങ് ധോണിയും തന്‍റെ പടയാളികളെ ഒരുക്കിക്കഴിഞ്ഞു. ക്വാളിഫയറിൽ കളിപ്പിച്ച ഇലവനുമായായിരിക്കും ഇരു ടീമകളും കളത്തിലിറങ്ങുക. മുൻ മത്സരങ്ങളെ പോലെ ജയപരാജയ സാധ്യതകൾ മാറിമറിയുന്ന ഗംഭീര മത്സരം തന്നെയായിരിക്കും ഫൈനലും. കലാശപ്പോരിൽ ജയത്തിലേക്ക് കളി വഴിതിരിച്ചുവിടാൻ കെൽപുള്ള അഞ്ചു താരങ്ങൾ ഇതാ.
1 വെങ്കടേഷ് അയ്യർ: കൊൽക്കത്തയുടെ സ്കോറിങ്ങിൽ പ്രധാന പങ്കുവഹിക്കുന്ന ഓപണർ താരം. കൊൽക്കത്ത ഇത്തവണ ഫൈനലിൽ എത്തിയിട്ടുണ്ടെങ്കിൽ ഈ താരത്തിനോട് നന്ദിപറയണം. എലിമിേനറ്ററിലും ക്വാളിഫയറിലും താരത്തിന്‍റെ മികവിലാണ് ടീംജയത്തിലേക്ക് നീങ്ങിയത്.
2 റുതുരാജ് ഗെയ്ക്ക്വാദ് : ഓറഞ്ച് കപ്പ് നേടാൻ സാധ്യതയുള്ള ഈ താരം ചെന്നൈ സൂപ്പർ കിങ്സിന്റെ നെടുന്തൂണാണ്. നിലവിൽ 603 റൺസുമായി ലോകേഷ് രാഹുലിന്‍റെ തൊട്ടുപിന്നിൽ. ക്വാളിഫയർ പോരാട്ടത്തിൽ ഗെയ്ക്ക്വാദിന്റെ 70 റൺസാണ് ചെയ്സിങ്ങിൽ ചെന്നൈയെ സഹായിച്ചത്.
3 എം.എസ്. ധോണി- വയസനെന്ന 'വിളിപ്പേര്' ഫൈനലിൽ ധോണിക്കുണ്ടാവില്ല. കാലം കഴിഞ്ഞെന്നു കരുതിയ ധോണിയുടെ സ്കിൽ ഒരിക്കൽ കൂടി ക്രിക്കറ്റ് ലോകം സെമി ഫൈനലിൽ കണ്ടു. അവസാന നിമിഷങ്ങളിൽ കളി വഴിതിരിച്ചുവിടാൻ ശേഷി ധോണിക്കുണ്ട്.
4 രാഹുൽ തൃപതി: ഓരോ മത്സരവും പിന്നിടുേമ്പാൾ അഗ്രസീവാകുന്ന കൊൽക്കത്ത താരം രാഹുൽ തൃപതി ഫൈനലിലെ ഗെയിം ചെയ്ഞ്ചറാവുമോയെന്ന് കാത്തിരുന്ന് കാണാം. സെമിയിലടക്കം പ്രതിസന്ധി ഘട്ടങ്ങളിൽ ടീമിനെ പലതവണ രക്ഷിച്ചു. മിഡിൽ ഓഡറിൽ കൊൽക്കത്തയുടെ ഏക ഇൻഫോം ബാറ്റ്സ്മാൻ.
5 വരുൺ ചക്രവർത്തി: കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി കളി തിരിച്ചുവിടുന്നതിൽ പ്രധാനി. 18 വിക്കറ്റുമായി കൊൽക്കത്ത ബൗളർമാരിൽ മുന്നിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.