വില്ലോ മരത്തിെൻറ നൊസ്റ്റാൾജിയക്ക് വിട; മുളയിൽ ക്രിക്കറ്റ് ബാറ്റുമായി ഗവേഷകർ
text_fieldsലണ്ടൻ: വില്ലോ മരത്തടിയിലെ ക്രിക്കറ്റ് ബാറ്റിെൻറ പാരമ്പര്യത്തിന് തിരുത്തുമായി കേംബ്രിജ് യൂനിവേഴ്സിറ്റിയിലെ ഒരുസംഘം ഗവേഷകർ. കണ്ടും കളിച്ചും ശീലിച്ച വില്ലോ മരത്തിന് പകരം മുളയിൽ തീർത്ത ക്രിക്കറ്റ് ബാറ്റുമായി രംഗത്തിറങ്ങിയ സംഘം അവകാശപ്പെടുന്നത് ക്രിക്കറ്റിൽ വഴിത്തിരിവാകുന്ന കണ്ടെത്തലാണ് ഇതെന്നാണ്. ബാറ്റ്സ്മാൻ പന്തിനെ നേരിടുേമ്പാൾ ബാറ്റിന് കൂടുതൽ കരുത്തും കൃത്യതയും 'ബാംബൂ ബാറ്റിൽ' വാഗ്ദാനം ചെയ്യുന്നു.
സ്പോർട്സ് എൻജിനീയറിങ് ആൻഡ് ടെക്നോളജി ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടിലാണ് ബാംബൂ ബാറ്റിെൻറ കണ്ടെത്തലും ഗുണങ്ങളും വിശദമാക്കുന്നത്. കനം കുറഞ്ഞതുകാരണം, വായുമർദത്തെ കൂടുതൽ വേഗത്തിൽ മറികടന്ന് മികച്ച ഷോട്ട് പായിക്കാൻ സഹായിക്കുമെന്നും അവകാശപ്പെടുന്നു.
ഉൾപ്രതലമായ 'സ്വീറ്റ് സ്പോട്ട് ഏരിയയിലെ' പ്രകടനം വില്ലോ ബാറ്റിനേക്കാൾ 19 ശതമാനം കൂടുതലായിരിക്കുമെന്നാണ് പഠനത്തിന് നേതൃത്വം നൽകിയ ഡാർഷിൽ ഷാ, ബെൻ ടിങ്ക്ളർ സംഘത്തിെൻറ മറ്റൊരു അവകാശവാദം. അതേസമയം, ക്രിക്കറ്റ് നിയമങ്ങളുടെ ചുമതലക്കാരായ മെരിൽബോൺ ക്രിക്കറ്റ് ക്ലബ് (എം.സി.സി) പുതിയ കണ്ടുപിടിത്തത്തെ തള്ളി. ബാംബൂ ബാറ്റ് നിയമവിരുദ്ധമാണെന്നാണ് എം.സി.സി നിലപാട്. മരത്തിലായിരിക്കണം എന്നാണ് നിയമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.