കോഹ്‍ലിയോ സചിനോ ഗവാസ്കറോ അല്ല; ഇന്ത്യ കണ്ട ഏറ്റവും മികച്ച ബാറ്ററെ തെരഞ്ഞെടുത്ത് ഗംഭീർ
text_fieldsവിവാദങ്ങളുടെ കളിത്തോഴനാണ് മുൻ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീർ. രണ്ട് ദിവസത്തോളമായി സോഷ്യൽമീഡിയയിൽ ചൂടേറിയ ചർച്ചകൾക്ക് കാരണമായ പുതിയ വിവാദങ്ങളിലെയും നായകൻ ഗംഭീറാണ്. ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യ–നേപ്പാൾ മത്സരത്തിനിടെ താരം കാണിച്ച അശ്ലീല ആംഗ്യവും അതിന്റെ കാരണവുമൊക്കെയാണ് ഇപ്പോൾ നെറ്റിസൺസ് ചർച്ച ചെയ്യുന്നത്. അതിനിടെ ഗംഭീറിന്റെതായി പുറത്തുവന്ന ഒരു അഭിമുഖവും അതിലെ താരത്തിന്റെ കമന്റുകളും ശ്രദ്ധനേടുകയാണ്.
‘ദ ബഡാ ഭാരത് ഷോ’യിൽ പങ്കെടുത്ത ഗംഭീറിനോട് അവതാരകൻ വിവേക് ബിന്ദ്ര ഒരു ചോദ്യം ചോദിച്ചു. ‘ഇന്ത്യ കണ്ട ഏറ്റവും മികച്ച ബാറ്റർ ആരാണെന്നാണ് അഭിപ്രായം’? -എന്നായിരുന്നു ചോദ്യം. വിരാട് കോഹ്‌ലി, സച്ചിൻ ടെണ്ടുൽക്കർ, സുനിൽ ഗവാസ്‌കർ എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളും മുൻ ഇന്ത്യൻ ഓപണർക്ക് നൽകി.
എന്നാൽ, തനിക്ക് ലഭിച്ച മൂന്ന് ഓപ്ഷനുകളെ അവഗണിച്ച ഗംഭീർ, മുൻ ഇന്ത്യൻ ഓൾറൗണ്ടറായ യുവരാജ് സിങ്ങിനെയാണ് ‘ഇന്ത്യ കണ്ട ഏറ്റവും മികച്ച ബാറ്ററായി’ തെരഞ്ഞെടുത്തത്. എന്തായാലും വിരാട് കോഹ്‍ലിയുമായും ഏറ്റവും ഒടുവിലായി കോഹ്‍ലി ആരാധകരുമായുള്ള ഗംഭീറിന്റെ ഉരസലിനൊപ്പം അഭിമുഖത്തിലെ അഭിപ്രായ പ്രകടനവും ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നുണ്ട്.
അതേസമയം, 278 ഏകദിന ഇന്നിംഗ്‌സുകളിൽ നിന്ന് 36.55 ശരാശരിയിൽ 8,701 റൺസാണ് യുവരാജ് സിങ് നേടിയത്. ഏകദിന ക്രിക്കറ്റിൽ 14 സെഞ്ച്വറികളും താരത്തിന്റെ പേരിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.