കോഹ്ലിയെ വീണ്ടും 'ചൊറിഞ്ഞ്' നവീൻ; പുതിയ പോസ്റ്റിൽ പിന്തുണയുമായി ഗംഭീറും
text_fieldsബംഗളുരു- ലഖ്നോ പോരാട്ടത്തിന് ശേഷം ഏറെ വിവാദമായ കോഹ്ലി-ഗംഭീർ വാക്പോര് ഇനിയും അവസാനിച്ചിട്ടില്ല. വിവാദത്തിലെ പ്രധാന നായകരിലൊരാളായ ലഖ്നോവിന്റെ അഫ്ഗാൻ താരം നവീൻ ഉൾഹഖാണ് വീണ്ടും വിഷയത്തിൽ വിരാട് കോഹ്ലിയെ ലക്ഷ്യം വെച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്.
ലഖ്നോ മെന്ററും മുൻ ഇന്ത്യൻ സൂപ്പർ താരവുമായ ഗൗതം ഗംഭീറുമൊത്തുള്ള ഒരു ചിത്രമാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. അതോടൊപ്പം കുറിച്ച വാചകം ഇങ്ങനെ, 'നിങ്ങൾ എങ്ങനെ പെരുമാറണമെന്ന് ആഗ്രഹിക്കുന്നുവോ അതുപോലെ ആളുകളോട് പെരുമാറുക. നിങ്ങൾ സംസാരിക്കാൻ ആഗ്രഹിക്കുന്ന രീതിയിൽ ആളുകളോട് സംസാരിക്കുക.'
പോസ്റ്റിൽ മറുപടിയുമായ ഗംഭീറും രംഗത്തെത്തി., “നിങ്ങൾ ആരാണോ..അത് തന്നെ തുടരുക!! 'ഒരിക്കലും മാറരുത്'.
100 ശതമാനം സാർ എന്നാണ് ഗംഭീറിന്റെ മറുപടിയോട് നവീൻ പ്രതികരിച്ചത്.
ഐ.പി.എല്ലിൽ ഏറെ നാണക്കേടുണ്ടാക്കിയ വിവാദത്തെ തുടർന്ന് കോഹ്‌ലിക്കും ഗംഭീറിനും മാച്ച് ഫീയുടെ 100 ശതമാനം പിഴയും നവീനിന് ഫീസിന്റെ 50 ശതമാനം പിഴയും ചുമത്തിയിരുന്നതാണ്. എന്നാൽ തർക്കം ഇനിയും അവസാനിപ്പിച്ചിട്ടില്ല എന്ന് സൂചിപ്പിക്കുന്നതാണ് നവീന്റെ പോസ്റ്റും ഗംഭീറിന്റെ മറുപടിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.