ഇന്ത്യൻ ടീമിൽ തർക്കങ്ങൾ? സൂപ്പർതാരത്തെ ടീമിലെത്തിക്കാൻ ആവശ്യപ്പെട്ട് ഗംഭീർ,നിരസിച്ച് സെലക്ടേഴ്സ്.; റിപ്പോർട്ട്
text_fieldsബോർഡർ-ഗവാസ്കർ ട്രോഫിയിലെ നാലാം ടെസ്റ്റ് മത്സരത്തിലെ തോൽവിക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന് നേരെ ഒരുപാട് വിമർശനങ്ങൾ ഉയരുന്നുണ്ട്. നിലവിൽ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യൻ ടീം കോച്ച് ഗൗതം ഗംഭീറും ടീം മാനേജ്മെന്‍റും തമ്മിൽ പ്രശ്നങ്ങൾ നടക്കുന്നുണ്ടെന്നാണ്. മോശം പ്രകടനത്തെ ചൊല്ലിയാണ് ടീമിൽ പ്രശ്നങ്ങളുടലെടുക്കുന്നത്. മോശം പ്രകടനത്തിൽ നിരാശനായിരുന്ന ഗൗതം ഗംഭീർ വെറ്ററൻ ബാറ്റർ ചേതേശ്വർ പുജാരയെ ടീമിലെത്തിക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ സെലക്ടർമാർ ഇത് തള്ളിപറഞ്ഞു.
2023 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം ടെസ്റ്റിൽ ടീമിൽ നിന്നും പുജാരയെ തഴഞ്ഞിരുന്നു. ആസ്ട്രേലിയൻ മണ്ണിൽ 11 ടെസ്റ്റ് മത്സരത്തിൽ നിന്നും 47.28 ശരാശരിയിൽ 993 റൺസ് പുജാര നേടിയിട്ടുണ്ട്. ഇന്ത്യൻ ടോപ് ഓർഡറിലെ താളക്കേടാണ് പുജാരയെ ടീമിലെത്തിക്കാനായി ഗംഭീർ മുതിർന്നത്. പെർത്തിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ വിജയിച്ചതിന് ശേഷവും ഗംഭീറിന് പുജാരയെ ടീമിലെത്തിക്കാൻ ആഗ്രഹമുണ്ടായിരുന്നു. മെൽബണിലെ ദയനീയ തോൽവിക്ക് ശേഷം എല്ലാ ഇന്ത്യൻ താരങ്ങളുടെയും പ്രകടനം ക്രൂരമായി തന്നെ ഗംഭീർ വിശകലനം ചെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നു.
മറ്റൊരു റിപ്പോർട്ടിൽ ഒരു സീനിയർ താരം തന്നെ ടെസ്റ്റ് ടീമിന്‍റെ ക്യാപ്റ്റൻസി സ്ഥാനം ഏറ്റെടുക്കുമെന്നും പറയുന്നു. യുവതാരങ്ങൾ നായകസ്ഥാനമേൽക്കാനുള്ള ഉത്തരവാദിത്തലെത്താത് കാരണമാണ് ഇതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ടീമിന്‍റെ മോശം പ്രകടനം കണക്കിലെടുത്ത പുജാരയെ ടീമിലേക്ക് തിരിച്ചെത്തിക്കുമോ എന്ന് കണ്ടറിയണം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ നാല് മത്സരം കഴിഞ്ഞപ്പോൾ 2-1ന് ആസ്ട്രേലിയ മുന്നിലെത്തി. ജനുവരി മൂന്നിന് സിഡ്നിയിലാണ് അവസാന ടെസ്റ്റ് മത്സരം നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.