ഐ.പി.എൽ ടീമിനെ സ്വന്തമാക്കാനൊരുങ്ങി ഗൗതം അദാനി; ചർച്ചകൾ അവസാനഘട്ടത്തിൽ
text_fieldsഇന്ത്യൻ പ്രീമിയർ ലീഗ് ടീമിനെ സ്വന്തമാക്കാനൊരുങ്ങി വ്യവസായി ഗൗതം അദാനി. ഐ.പി.എല്ലിലെ ടീമായ ഗുജറാത്ത് ടൈറ്റൻസിന്റെ ഭൂരിപക്ഷം ഓഹരികളും വാങ്ങാനുള്ള ചർച്ചകൾക്കാണ് അദാനി തുടക്കമിട്ടത്. അദാനിയും ടൊറന്റ് ഗ്രൂപ്പുമാണ് ഗുജറാത്ത് ടൈറ്റൻസിന്റെ ഓഹരി വാങ്ങാനുള്ള ശ്രമങ്ങൾ നടത്തുന്നത്.
ഗുജറാത്ത് ടൈറ്റൻസിന്റെ ഉടമസ്ഥരായ സി.വി.സി കാപ്പിറ്റൽ ഭൂരിപക്ഷം ഓഹരികളും വിറ്റൊഴിവാക്കാനാണ് നീക്കം നടത്തുന്നത്. ചെറിയൊരു ശതമാനം ഓഹരികൾ കമ്പനി നിലനിർത്തും. 2025 ഫെബ്രുവരിയിൽ ഐ.പി.എൽ ഫ്രാഞ്ചൈസികളുടെ ഓഹരി വിൽപനക്ക് ബി.സി.സി.ഐ നൽകിയ സമയപരിധി അവസാനിക്കുകയാണ്. ഇതിനിടയിലാണ് ഗുജറാത്ത് ടൈറ്റൻസിന്റെ ഓഹരി വിൽക്കാൻ സി.വി.സി ശ്രമമാരംഭിച്ചത്.
മൂന്ന് വർഷം മാത്രമായ ഐ.പി.എൽ ടീമാണ് ഗുജറാത്ത് ടൈറ്റൻസ്. ഒരു ബില്യൺ ഡോളർ മുതൽ 1.5 ബില്യൺ ഡോളർ വരെയാണ് ഗുജറാത്ത് ടൈറ്റൻസിന്റെ മൂല്യം. 2021ൽ സി.വി.സി ക്യാപ്പിറ്റൽ 5,625 കോടിക്കാണ് ടീമിനെ വാങ്ങിയത്.
2021ൽ അഹമ്മദാബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗുജറാത്ത് ടൈറ്റൻസിനെ സ്വന്തമാക്കാൻ അദാനി ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചിരുന്നില്ല. അതേസമയം, വനിത ഐ.പി.എല്ലിൽ അഹമ്മദാബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ടീമിന്റെ ഉടമസ്ഥൻ അദാനിയാണ്. 1,289 കോടി രൂപ മുടക്കിയാണ് അദാനി ടീമിനെ സ്വന്തമാക്കിയത്. യു.എ.ഇ-ബ്രാഡ് ഇന്റർനാഷണൽ ലീഗിലും അദാനിക്ക് പങ്കാളിത്തമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.