കളി തുടങ്ങും മുമ്പ് ഗംഭീർ ബാംഗ്ലൂരിനെ ട്രോളി; കളി കഴിഞ്ഞപ്പോൾ എല്ലാം പലിശസഹിതം തിരിച്ചുകിട്ടി
text_fieldsഅബൂദാബി: കൊൽകത്ത നൈറ്റ് റൈഡേഴ്സിന് മാത്രമല്ല. കമൻററി ബോക്സിൽ ഗൗതം ഗംഭീറും മറക്കാനാഗ്രഹിച്ച മത്സരമായിരുന്നു ബുധനാഴ്ച ഐ.പി.എല്ലിൽ അരങ്ങേറിയത്.
കളി തുടങ്ങുംമുമ്പ് സ്റ്റാർ സ്പോർട്സ് ചർച്ചക്കിടെ ഗൗതം ഗംഭീർ പറഞ്ഞതിങ്ങനെ: കൊൽകത്തയും ബാംഗ്ലൂരും തമ്മിൽ ശത്രുതയില്ല. കൊൽകത്ത രണ്ട് കിരീടങ്ങൾ നേടിയിട്ടുണ്ട് പക്ഷേ വിരാട് കോഹ്ലിയുടെ സംഘത്തിന് ഇനിയും കപ്പ് നേടാനായിട്ടില്ല.
കളിതുടങ്ങും മുേമ്പയുള്ള കൊൽകത്തയുടെ മുൻനായകൻ ഗംഭീറിെൻറ പരാമർശം ബാംഗ്ലൂർ ആരാധകർ മനസ്സിൽ വെച്ചിരുന്നു.
മത്സരം തുടങ്ങി. ബാംഗ്ലൂരിനായി ആദ്യ ഓവർ എറിഞ്ഞത് ക്രിസ് മോറിസ്. രണ്ടാം ഓവർ എറിഞ്ഞ മുഹമ്മദ് സിറാജ് രണ്ടുവിക്കറ്റുകൾ വീഴ്ത്തി. മൂന്നാം ഓവറിനായി മോറിസിനെ മാറ്റി നവദീപ് സൈനിയെ കൊണ്ടുവന്നതിനുപിന്നാലെ ഗംഭീർ കോഹ്ലിയുടെ ക്യാപ്റ്റൻസിയെ വിമർശിച്ചു. എന്നാൽ ആ ഓവറിൽ ശുഭ്മാൻ ഗില്ലിനെ മോറിസിെൻറ കൈകളിലെത്തിച്ച് സൈനി വിക്കറ്റ് വീഴ്ത്തിയതോടെ ഗംഭീറിന് വായടപ്പൻ മറുപടി കിട്ടി മത്സരത്തിനിടയിൽ ഗംഭീർ കോഹ്ലിയുടെ ക്യാപ്റ്റൻസിയെ പുകഴ്ത്തുകയും ചെയ്തു.
മത്സരത്തിൽ കൊൽകത്തയെ വെറും 84 റൺസിൽ പുറത്താക്കിയ ബാംഗ്ലൂർ 13.3 ഓവറിൽ ലക്ഷ്യം കണ്ടിരുന്നു. ഇതിന് പിന്നാലെ ഗംഭീറിന് നേരെ ട്വിറ്ററിൽ ട്രോൾ മഴ പെയ്തു. മത്സരശേഷം ഞങ്ങളൊന്നും മറന്നിട്ടില്ലെന്ന് സൂചിപ്പിക്കുന്ന 'സൗത് റിമെംബേഴ്സ്' എന്ന വാചകമാണ് ബാംഗ്ലൂർ ട്വീറ്റ് ചെയ്തത്.
2013 ഐ.പി.എല്ലിലെ ബാംഗ്ലൂർ-കൊൽകത്ത മത്സരത്തിൽ ഗംഭീറും കോഹ്ലിയും കളിക്കളത്തിൽ പരസ്യമായി ഏറ്റുമുട്ടിയത് വലിയ വാർത്തയായിരുന്നു. കൊൽകത്തയും ബാംഗ്ലൂരും ഐ.പി.എല്ലിൽ പരസ്പരം 25 തവണ ഏറ്റുമുട്ടിയപ്പോൾ കൊൽകത്ത 14 തവണയും ബാംഗ്ലൂർ 11 തവണയും വിജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.