ഈ കളിക്കാരനെ ട്വന്റി20യിൽ ഓപണറാക്കിയാൽ അദ്ഭുതങ്ങൾ നടക്കുമെന്ന് ഗവാസ്കർ
text_fieldsഎജ്ബാസ്റ്റൻ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ 111 പന്തിൽ 146 റൺസും രണ്ടാം ഇന്നിങ്സിൽ 57 റൺസുമെടുത്ത വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ടെസ്റ്റ് റാങ്കിങ്ങിൽ വൻ കുതിപ്പ് നടത്തി അഞ്ചാം സ്ഥാനത്തേക്ക് കയറിയിരിക്കുകയാണ്. കഴിഞ്ഞ 6 ടെസ്റ്റ് ഇന്നിങ്സുകളിൽ 2 സെഞ്ചറിയും 3 അർധ സെഞ്ചറികളുമാണ് താരം നേടിയത്. എന്നാൽ, വൈറ്റ് ബാൾ ക്രിക്കറ്റിൽ പന്തിന്റെ സ്ഥിതി അത്ര മികച്ച നിലയിലല്ല. എങ്കിലും മുൻ ഇന്ത്യൻ ഇതിഹാസ ബാറ്ററായ സുനിൽ ഗവാസ്കറിന് പന്തിൽ ഏറെ പ്രതീക്ഷയുണ്ട്.
''കരിയറിൽ ഇതുവരെ നൽകിയിട്ടുള്ള ഫിനിഷർ റോളിന് വിപരീതമായി, വൈറ്റ് ബോൾ ക്രിക്കറ്റിൽ ഓപ്പണറായി പന്തിനെ അയക്കുന്നത് ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന് ഗാവസ്‌കർ പറഞ്ഞു.
"ഒരിക്കലും ഒരു മോശം ഓപ്ഷനാവില്ല. വൈറ്റ് ബോൾ ക്രിക്കറ്റിൽ ആസ്‌ട്രേലിയയ്‌ക്കായി ആദം ഗിൽക്രിസ്റ്റ് ചെയ്തത് നോക്കൂ. ടെസ്റ്റ് ക്രിക്കറ്റിൽ ആറോ ഏഴോ നമ്പറിൽ ആയിരുന്നു അയാൾ ബാറ്റ് ചെയ്തത്. പക്ഷേ വൈറ്റ് ബോൾ ക്രിക്കറ്റിൽ ഓപ്പണറായി ഇറങ്ങിയപ്പോഴെല്ലാം അദ്ദേഹം വിനാശകാരിയായിരുന്നു. ഒരുപക്ഷേ റിഷഭ് പന്തിനെപ്പോലെയുള്ള ഒരാൾക്ക് അതുപോലൊരു വിനാശകാരിയാകാൻ കഴിയും. അവന് കൂടുതൽ ഓവറുകൾ കളിക്കാൻ ലഭിക്കും, " -ഗവാസ്‌കർ സ്‌പോർട്‌സ് ടുഡേയോട് പറഞ്ഞു.
'നമ്മൾ അവനെ എപ്പോഴും ഫിനിഷറായി പരിഗണിക്കുന്നു. ക്രിസിലേക്ക് വരുന്നു, ആഞ്ഞടിക്കുന്ന, പുറത്തുപോകുന്നു. എന്നാൽ, ഓപണറായി ഇറങ്ങിയാൽ, ആദ്യ പന്തുമുതൽ ആഞ്ഞടിക്കേണ്ടതില്ലെന്ന അവബോധം അവനുണ്ടാകും. പേസിനോടും മറ്റും പൊരുത്തപ്പെടാൻ അവന് കുറച്ച് സമയം ലഭിക്കും. ഇംഗ്ലണ്ടിൽ അത് ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.