വിപ്ലവകരമായ മാറ്റവുമായി ഐ.സി.സി; പുരുഷ, വനിത ക്രിക്കറ്റിൽ ഇനി വേതനസമത്വം
text_fieldsദുബൈ: സ്ത്രീ, പുരുഷ ലോകകപ്പ് പോരാട്ടങ്ങളിൽ സമ്മാനത്തുക തുല്യമാക്കി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. അടുത്ത മാസം ദുബൈയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പോടെ മാറ്റം നടപ്പിൽവരും. 2023ൽ ദക്ഷിണാഫ്രിക്കയിൽ കിരീടം നേടിയ ആസ്ട്രേലിയക്ക് 10 ലക്ഷം ഡോളർ നൽകിയിരുന്നത് ഈ വർഷം 23.4 ലക്ഷം ഡോളറാകും- 134 ശതമാനം വർധന. ഈ വർഷം ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് ലഭിച്ചിരുന്ന സമ്മാനത്തുക 24.5 കോടി ഡോളറായിരുന്നു. ഇതോടെ, മുൻനിര മത്സരങ്ങളിൽ തുല്യ സമ്മാനത്തുക നൽകുന്ന ഏക ഇനമാകും ക്രിക്കറ്റ്. ദുബൈയിൽ റണ്ണേഴ്സ്അപ്പിന് 11.7 കോടി ഡോളറും ലഭിക്കും. സെമിയിൽ തോൽക്കുന്ന രണ്ട് ടീമുകൾക്ക് 6,75,000 ഡോളർ (2023ൽ 2,10,000) ആകും നൽകുക. മൊത്തം സമ്മാനത്തുക 79,58,080 ഡോളറാകും- 225 ശതമാനം വർധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.