മുംബൈ ലോക്കൽ ട്രെയിനിൽ സീറ്റ് തരപ്പെടുത്താനുള്ള പാട്, ഓസീസ് പേസ് ത്രയത്തെ നേരിടാനില്ല -ശർദുൽ
text_fieldsഇന്ത്യയുടെ ആസ്ട്രേലിയൻ പര്യടനത്തിൽ ബാറ്റുകൊണ്ടും ബോളുകൊണ്ടും ഗംഭീര പ്രകടനം കാഴ്ച്ചവെച്ച താരമാണ് ശർദുൽ താക്കൂർ. ബൗളറായാണ് ടീമിലേക്ക് പരിഗണിച്ചതെങ്കിലും ഗബ്ബയിൽ നടന്ന അവസാന മത്സരത്തിൽ ശർദുൽ നേടിയ 67 റൺസ് ടീമിെൻറ വിജയത്തിൽ വഹിച്ച പങ്ക് ചെറുതല്ല. എട്ടാമനായി ബാറ്റുചെയ്ത താരം ഒന്നാം ഇന്നിങ്സിൽ ടീമിെൻറ ടോപ് സ്കോററായി മാറുകയും ചെയ്തിരുന്നു.
ചേതേശ്വർ പുജാരയെ വരെ വേദനിപ്പിച്ച ഒാസീസിെൻറ പേസ് ത്രയമായ മിച്ചൽ സ്റ്റാർക്, പാറ്റ് കമ്മിൻസ്, ജോഷ് ഹെയ്സൽവുഡ് എന്നിവരെ ശർദുൽ പുഷ്പം പോലെ നേരിട്ടത് ക്രിക്കറ്റ് പ്രേമികൾക്ക് ഞെട്ടൽ സമ്മാനിച്ചിരുന്നു. എന്നാൽ, മുംബൈയിലെ ലോക്കൽ ട്രെയിനുകളിൽ യാത്ര ചെയ്യുന്നതിനോളം കടുപ്പമല്ല ആസ്ട്രേലിയൻ പേസ് ത്രയത്തെ നേരിടുന്നതെന്നാണ് ശർദുൽ പറയുന്നത്. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് താരം രസകരമായ താരതമ്യവുമായി എത്തിയത്.
''മുംബൈ ലോക്കൽ ട്രെയിനിൽ ഒരു സീറ്റ് തരപ്പെടുത്തുന്നതിന് മികച്ച നൈപുണ്യവും ടൈമിങ്ങും വേണം. എന്നാൽ, ഫാസ്റ്റ് ബൗളർമാരെ നേരിടുന്നത് ഏറെ എളുപ്പമാണ്'. ഞാനെപ്പോഴും ഫാസ്റ്റ് ബൗളർമാരെ നേരിടുന്നത് ഇഷ്ടപ്പെടുന്നയാളാണ്. വേഗതയെ ഒരിക്കലും ഭയപ്പെട്ടിട്ടില്ല. മണിക്കൂറിൽ 145 കിലോമീറ്റർ വേഗതയിൽ വരുന്ന ബോളുകൾ വരെ എന്നെ പേടിപ്പെടുത്താറില്ല. എെൻറ ക്രിക്കറ്റിങ് കരിയറിെൻറ തുടക്കമായിരിക്കാം അതിനെല്ലാം കാരണം''.
''എെൻറ ഗ്രാമത്തിൽ ഒരു മൈതാനമുണ്ട്, അവിടെ ആദ്യത്തെ കുറച്ച് വർഷത്തെ ക്രിക്കറ്റ് മാറ്റിംഗ് വിക്കറ്റുകളിലാണ് കളിച്ചുകൊണ്ടിരുന്നത്. പൽഗറിലെ പിച്ചിൽ അസമമായ ബൗൺസാണ്, അതുകൊണ്ട് തന്നെ ബൗൺസ് കൈകാര്യം ചെയ്യാനുള്ള കഴിവ് സ്വാഭാവികമായും എന്നിലുണ്ട്. അതേസമയം, ഇന്ത്യൻ ടീമിനൊപ്പം നെറ്റ്സിൽ പതിവായി ത്രോഡൗൺ സ്പെഷ്യലിസ്റ്റുകളെ നേരിട്ട് ശീലിച്ചു. അതിനാൽ പേസ് ബൗളർമാരെ മികച്ച രീതിയിൽ നേരിടാനും പരിശീലിച്ചു," -താക്കൂർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.