ഈ ടീം ഒരു രാത്രികൊണ്ട് ഉണ്ടായതല്ല, കോഹ്ലിക്കും ക്രെഡിറ്റ് കൊടുക്കണം -ഇന്ത്യൻ കോച്ച് രവിശാസ്ത്രി
text_fieldsബ്രിസ്ബേൻ: അജിൻക്യ രഹാനെയുടെ നേതൃത്വത്തിൽ ഇന്ത്യ ആസ്ട്രേലിയയിൽ പരമ്പര വിജയിച്ചതിന് പിന്നാലെ 'ഒറിജിനൽ' ക്യാപ്റ്റൻ വിരാട് കോഹ്ലിയെ പുകഴ്ത്തി ഇന്ത്യൻ കോച്ച് രവിശാസ്ത്രി രംഗത്ത്. കോഹ്ലിയുടെ നേതൃത്വത്തിലിറങ്ങിയ ആദ്യ ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെട്ട ശേഷം രഹാനെയുടെ നേതൃത്വത്തിൽ ഇന്ത്യ ഗംഭീരമായി തിരിച്ചുവരുകയായിരുന്നു.
''ഇതുവരെയുള്ളതിൽ ഏറ്റവും ബുദ്ധിമുേട്ടറിയ ടൂറായിരുന്നു ഇത്. കോവിഡിേന്റയും ക്വാറന്‍റീനിന്‍റെയും സമയത്ത് നിരവധി പരുക്കുകളുമായാണ് ഇന്ത്യ കളിച്ചത്. വിരാട് കോഹ്ലിക്ക് ഉറപ്പായും ക്രെഡിറ്റ് കൊടുക്കേണ്ടതുണ്ട്. അദ്ദേഹം ഇവിടെയില്ല, വീട്ടിലേക്ക് പോയിരിക്കുന്നു. പക്ഷേ അദ്ദേഹത്തിന്‍റെ വ്യക്തിത്വവും സ്വാഭാവസവിശേഷതകളും ഈ ടീമിൽ എല്ലാവരിലും കാണാം. അജിൻക്യ രഹാനെ നന്നായി കാര്യങ്ങൾ ചെയ്തു. കഴിഞ്ഞ തവണ ഇന്ത്യ പരമ്പരനേടിയപ്പോൾ ടീമിലുണ്ടായിരുന്ന ഒരു ബൗളർ പോലും അവസാന െടസ്റ്റിൽ ടീമിലുണ്ടായിരുന്നില്ല. അതുകൊണ്ട് ആത്മവിശ്വാസമുണ്ടാകുക എന്നത് പ്രധാനപ്പെട്ട കാര്യമായിരുന്നു''
''നിങ്ങൾ ആളുകൾ കരുതുന്നത് ഒരുരാത്രികൊണ്ടാണ് ഈ വിജയം ഉണ്ടായതെന്നാണ്. ഇത്് അഞ്ച്-ആറ് വർഷത്തെ നിരന്തരപ്രക്രിയയുടെ ഫലമാണ്. ഇതിലുള്ള കളിക്കാർ പലരും വർഷങ്ങളായി കൂടെകളിക്കുന്നവരാണ്. അവർക്ക് കഠിനമായ പലടൂറുകളും പരാജയങ്ങളും ഉണ്ടായിരുന്നു. അതിൽനിന്നും അവർ പഠിച്ചത് ഒരിക്കലും വിട്ടുകൊടുക്കരുതെന്നാണ്. തോൽക്കുന്നത് സാധാരണകാര്യമാണ്, പക്ഷേ വിട്ടുകൊടുക്കുന്നത് ഞങ്ങളുടെ രീതിയല്ല. അതാണ് ഈ ടീം കാണിച്ചത്. അതുകൊണ്ടുതന്നെ നിങ്ങൾ കോഹ്ലിക്ക് ക്രെഡിറ്റ് കൊടുക്കണം'' - രവി ശാസ്ത്രി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.