ദ്രാവിഡിന് സമയം നൽകൂ, മാറ്റങ്ങൾ കാണാം -ഗാംഗുലി
text_fieldsനാല് മത്സരങ്ങളടങ്ങിയ ഇന്ത്യ-ആസ്ട്രേലിയ ടെസ്റ്റ് പരമ്പര വ്യാഴാഴ്ച നാഗ്പുരിൽ തുടങ്ങുകയാണ്. ഓസീസ് ടീം എത്തുന്നതിന് മുമ്പേ വാക്പോരുകളും പിച്ചിനെക്കുറിച്ചുള്ള ചർച്ചകളും തുടങ്ങിയിരുന്നു. കറങ്ങിത്തിരിയുന്ന ഇന്ത്യൻ പിച്ചുകൾ ആസ്ട്രേലിയയുടെ പേടിസ്വപ്നമാണ്. സ്വന്തം മണ്ണിൽ ഇന്ത്യയെ തോല്പിക്കുന്നത് ചരിത്രപ്രാധാന്യമുള്ള ആഷസ് പരമ്പരയേക്കാൾ വലുതാണെന്ന് പാറ്റ് കമ്മിൻസും സംഘവും പ്രഖ്യാപിച്ചിട്ടുമുണ്ട്. ബാക്കി മൈതാനത്ത്...
നാഗ്പുർ: ടീം ഇന്ത്യയെ മികച്ച നിലയിലെത്തിക്കാൻ പ്രാപ്തനായ ആളാണ് നിലവിലെ പരിശീലകൻ രാഹുൽ ദ്രാവിഡെന്നും അതിന് അദ്ദേഹത്തിന് സമയം നൽകണമെന്നും മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ദ്രാവിഡ് ചുമതലയേറ്റെടുത്തിട്ട് ഒരു വർഷമേ ആയുള്ളൂ. പരിശീലകനെ സംബന്ധിച്ച് അത് വളരെ കുറഞ്ഞ സമയമാണ്.
ട്വന്റി20 ലോകകപ്പിൽ ടീം മോശമായി എന്നു പറയുമ്പോഴും സെമി ഫൈനലിൽ എത്തിയെന്ന് ഓർക്കണമെന്നും ഗാംഗുലി സ്പോർട്സ് സ്റ്റാറിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കു മുമ്പേ വാക്പോര് തുടങ്ങിയിട്ടുണ്ട്. മത്സരം തുടങ്ങട്ടെ. തന്ത്രങ്ങളുണ്ടല്ലോ. അല്ലാത്തപക്ഷം എങ്ങനെ കളിക്കും.
പരമ്പര തുടങ്ങിയാൽ വാക്പോരൊക്കെ വ്യക്തമാവും. ഇന്ത്യൻ ബാറ്റർമാർ നന്നായി കളിക്കേണ്ടതുണ്ട്. മൂന്നാം ദിവസം മുതൽ പിച്ചിന്റെ സ്വഭാവം മാറും. ക്രിക്കറ്റ് സാമ്പത്തികമായി ഭദ്രമായിരിക്കുന്നു. ഗുണനിലവാരം പോലും മെച്ചപ്പെട്ടു. ഗുണനിലവാരവും സാമ്പത്തികവും കൈകോർത്തു പോകുമെന്ന് എനിക്കറിയില്ലായിരുന്നു.
വെസ്റ്റിൻഡീസ് താരങ്ങൾക്കെതിരെ ഹെൽമറ്റ് ധരിക്കാതെയാണ് സുനിൽ ഗവാസ്കർ ബാറ്റ് ചെയ്തത്. ഇപ്പോൾ ഇന്ത്യൻ ടീം ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്ക് വർഷത്തിൽ പലതവണ പോകുന്നു. ഓസീസ് ടീമിനെ നോക്കൂ. ബോർഡർ-ഗവാസ്കർ ട്രോഫിക്കു മുമ്പ് അവർ ഒരു സന്നാഹ മത്സരം പോലും കളിക്കുന്നില്ല. കാരണം അവർക്ക് ഇന്ത്യൻ പിച്ചുകൾ പരിചിതമാണ്. തന്റെ കാലത്ത് 7-8 വർഷത്തിലൊരിക്കലായിരുന്നു ആസ്ട്രേലിയയിൽ പോയിരുന്നതെന്നും ഗാംഗുലി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.