'കിട്ടിയ കാശിന് പരമാവധി നൽകി' ; വിമർശകരുടെ വായടപ്പിച്ച് െഗ്ലൻ മാക്സ്വെൽ
text_fieldsചെന്നൈ: 14.25കോടിക്ക് െഗ്ലൻ മാക്സ്വെല്ലിനെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ചാലഞ്ചേഴ്സ് സഞ്ചിയിലാക്കിയപ്പോൾ ഐ.പി.എൽ ലേലക്കമ്മിറ്റി വരെ ഒന്ന് നെറ്റി ചുളിച്ചിരിക്കണം. അതിന് മതിയായ കാരണവുമുണ്ടായിരുന്നു. 2020ൽ കിങ്സ് ഇലവൻ പഞ്ചാബ് ജഴ്സിയിൽ ഏതാണ്ടെല്ലാ മത്സരങ്ങളിലും കളത്തിലിറങ്ങിയിട്ടും ഒരു സിക്സർ പോലും നേടാനാകാതെ നാണംകെട്ടാണ് മാക്സ്വെൽ സീസൺ അവസാനിപ്പിച്ചത്.
ക്രൂരമായ പരിഹാസങ്ങൾക്കും മാക്സ്വെൽ പലകുറി ഇരയായി. മാക്സ്വെൽ ഐ.പി.എല്ലിന് വരുന്നത് സൗജന്യമായി ലഭിക്കുന്ന കൂൾ ഡ്രിങ്ക്സ് ആസ്വദിക്കാനും ചിയർ ലീഡറായിട്ടുമാണെന്നായിരുന്നു വീരേന്ദർ സെവാഗിന്‍റെ പരിഹാസം. ഐ.പി.എല്ലിന് പിന്നാലെ നടന്ന ഇന്ത്യയുടെ ആസ്ട്രേലിയൻ പര്യടനത്തിൽ പക്ഷേ യു.എ.ഇയിൽ കണ്ട മാക്സ്വെല്ലിനെയായിരുന്നില്ല ക്രിക്കറ്റ് ലോകം കണ്ടത്. പന്തുകൾ അടിച്ചുപറത്തുന്നതിനിടെ വിക്കറ്റിന് പിന്നിൽ നിന്നിരുന്ന പഞ്ചാബ് നായകൻ കൂടിയായ കെ.എൽ രാഹുലിനോട് ഐ.പി.എല്ലിലെ മോശം പ്രകടനത്തിന് ക്ഷമചോദിക്കുകയും ചെയ്തിരുന്നു മാക്സ്വെൽ.
ഐ.പി.എല്ലിൽ 2014ലൊഴികെ മറ്റൊരു സീസണിലും തിളങ്ങാത്ത മാക്സ്വെല്ലിന് 14.25 കോടി നൽകിയപ്പോൾ ബാംഗ്ലൂരിനെ പരിഹസിച്ചവരെല്ലാം ഇേപ്പാൾ കൈകൊടുക്കുകയാണ്. ഐ.പി.എൽ േപ്ല ഓഫിനോട് അടുക്കുേമ്പാൾ 14 ഇന്നിങ്സുകളിൽ നിന്നും 498 റൺസുമായി മാക്സ്വെൽ റൺവേട്ടക്കാരിൽ ആദ്യ അഞ്ചിൽ തന്നെയുണ്ട്. ഇതിനോടകം തന്നെ കുറിച്ചത് ആറു അർധ സെഞ്ച്വറികൾ. ശരാശരി 45.27. സീസണിൽ കൂടുതൽ സിക്സ് നേടിയവരിൽ 21 എണ്ണവുമായി രണ്ടാമതുണ്ട്. 147.33 സ്ട്രൈക്ക് റേറ്റിലാണ് മാക്സ്വെൽ ഇത്രയും റൺസ് അടിച്ചുകൂട്ടിയത്.കൂടെ മുന്ന് വിക്കറ്റുകളും എണ്ണം പറഞ്ഞ ഫീൽഡിങ്ങ് മികവും. കൊടുത്ത കാശിന് ഏറ്റവും പരമാവധി പ്രകടനം തന്നെ മാക്സ്വെൽ നൽകിയപ്പോൾ അത് ബാംഗ്ലൂരിനും ജീവ ശ്വാസമായി.
ഇന്ത്യയിൽ നടന്ന ഐ.പി.എൽ ആദ്യ ഘട്ടത്തിൽ തകർപ്പൻ പ്രകടനം നടത്തിയ മാക്സ്വെൽ യു.എ.ഇയിലും ഈ പ്രകടനംആവർത്തിക്കുകയായിരുന്നു. 2016ന് ശേഷം ഐ.പി.എല്ലിൽ മാക്സ്വെൽ അർധ സെഞ്ച്വറി നേടുന്നതും ഈ സീസണിലാണ്.
കോഹ്ലിയും പടിക്കലും വീണ ശേഷം സമ്മർദ ഘട്ടത്തിലേക്ക് ടീം വഴുതി വീഴുന്ന അവസരത്തിലാണ് ഏറിയ മത്സരങ്ങളിലും ക്രീസിലെത്തിയതെങ്കിലും മാക്സ്വെൽ അതിനെയെല്ലാം മറികടക്കുകയായിരുന്നു. പതിവുപോലെ സ്പിന്നർമാരാണ് മാക്സ്വെലിെൻറ ക്രൂരമായ ആക്രമണത്തിന് പലകുറിയും ഇരയായത്. നിർണായകമായ േപ്ല ഓഫിലും മാക്സ്വെലിെൻറ ബാറ്റ് തുണക്കുമെന്ന പ്രതീക്ഷയിലാണ് ബാംഗ്ലൂർ ആരാധകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.