'സ്പോൺസർമാരെ കിട്ടുമോ? അങ്ങനെയെങ്കിൽ ഷൂ പശ വെച്ച് ഒട്ടിക്കേണ്ടി വരില്ലായിരുന്നു'; ഉള്ളുലച്ച് സിംബാബ്വെ താരത്തിെൻറ ട്വീറ്റ്
text_fieldsഹരാരെ: 1990 കളുടെ അവസാനത്തിലും 2000 ങ്ങളുടെ തുടക്കത്തിലും ഈ ആഫ്രിക്കൻ രാഷ്ട്രത്തെ നേരിടുേമ്പാൾ ക്രിക്കറ്റിലെ ശക്തരായ ടീമുകൾ പോലും ഭയക്കുമായിരുന്നു. ഹീത്ത് സ്ട്രീക്ക്, അലയസ്റ്റർ കംബൽ, തന്ദേതു തെയ്ബു, ഫ്ലവർ സഹോദരൻമാർ എന്നിവർ അണിനിരന്ന സിംബാബ്വെ ടീം ഒരുകാലത്ത് ക്രിക്കറ്റിലെ കറുത്ത കുതിരകളായി വിലസി.
1999 ലോകകപ്പിൽ ഇന്ത്യൻ ടീമിനെ പുറത്താക്കി കാംപലിെൻറ നേതൃത്വത്തിലുള്ള ടീം സൂപ്പർ സിക്സിലെത്തിയ സംഭവം ഇന്ത്യൻ ആരാധകർ ഒരിക്കലും മറന്നുകാണില്ല. എന്നാൽ സിംബാബ്വെയിൽ നിന്ന് വരുന്ന വാർത്തകൾ ഏതൊരു ക്രിക്കറ്റ് പ്രേമിയുടെയും കരളലിയിക്കും.
ഓരോ പരമ്പരക്ക് ശേഷവും ചീത്തയായ ഷൂസ് പശ വെച്ച് ഒട്ടിച്ച ശേഷം കളിക്കേണ്ടി വരുന്ന അവസ്ഥയിലാണ് സിംബാബ്വെ ക്രിക്കറ്റ് ടീം. തങ്ങളുടെ മോശം അവസ്ഥ യുവതാരം റയാൻ ബേൾ ആണ് ട്വിറ്ററിലൂടെ പുറം ലോകത്തെ അറിയിച്ചത്. 'ഞങ്ങൾക്ക് സ്പോൺസർമാരെ കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ..? അങ്ങനെയെങ്കിൽ എല്ലാ പരമ്പരക്ക് ശേഷവും പശ വെച്ച് ഷൂ ഒട്ടിക്കേണ്ടി വരില്ലായിരുന്നു...' -റയാൻ ബേൾ ട്വീറ്റ് ചെയ്തു.
ബേളിെൻറ ട്വീറ്റ് ഏതായാലും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. നിരവധിയാളുകളാണ് റീട്വീറ്റുകളുമായി സിംബാബ്വെ ടീമിന് സഹായാഭ്യർഥനകളുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
2017 മുതൽ സിംബാബ്വെ ടീമിലെ സുപ്രധാന കളിക്കാരനാണ് ബേൾ. 27കാരനായ താരം ടീമിനെ മുന്ന് ഫോർമാറ്റിലും പ്രതിനിധുീകരിക്കുന്നു. മൂന്ന് ടെസ്റ്റ, 18 ഏകദിനം, 25 ട്വൻറി20 മത്സരങ്ങളിൽ താരം സിംബാബ്വെ ജഴ്സിയണിഞ്ഞു.
അക്കാലത്തെ ക്രിക്കറ്റ് സസൂക്ഷ്മം വീക്ഷിച്ച ഓരോരുത്തരുടെയും ഓർമകളിൽ നിറഞ്ഞ് നിൽക്കുന്നുണ്ട് ഫ്ളവർ സഹോദരങ്ങളും സ്ട്രാങ് സഹോദരരും സ്ട്രീക്കും കാംപെലും ജോൺസണും തുടങ്ങി ബ്രെണ്ടൻ ടെയ്ലർ വരയുള്ള സിംബാബ്വെ താരങ്ങൾ. സിംബാബ്വെ ക്രിക്കറ്റിൽ എന്നും രാഷ്ട്രീയം ഇടപെട്ടിരുന്നു.
ഇതിന് പിന്നാലെയാണ് 2003 ൽ അവരുടെ എക്കാലത്തേയും മികച്ച കളിക്കാരനായ ആൻഡി ഫ്ലവറും ഒലോങ്കയുമടക്കമുള്ള താരങ്ങൾ കലാപക്കൊടിയുയർത്തി വിരമിക്കൽ പ്രഖ്യാപിച്ചത്. പിന്നീട് സിംബാബ്വെ ക്രിക്കറ്റ് ഭൂപടത്തിൽ നിന്ന് പതിയെ പതിയെ അപ്രത്യക്ഷമാകുന്ന കാഴ്ചയാണ് കണ്ടത്. ചില വയക്തിഗത മികവിെൻറ അടിസ്ഥാനത്തിൽ മാത്രം ടീമിനെ പിന്നീട് അടയാളപ്പെടുത്തി.
ക്രിക്കറ്റിൽ ഭരണകൂട ഇടപെടൽ നടക്കുന്നുവെന്നാരോപിച്ച് സിംബാബ്വെയെ 2019 ജൂലൈയിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) വിലക്കിയിരുന്നു. ട്വൻറി20 ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഉൾപെടെ ടീമിന് മത്സരിക്കാൻ സാധിച്ചിരുന്നില്ല. ഒക്ടോബറിൽ വിലക്ക് നീങ്ങിയെങ്കിലും കോവിഡ് വ്യാപനം മൂലം ടീമിെൻറ മിക്ക പര്യടനങ്ങളും റദ്ദാക്കിയത് ഇരുട്ടടിയായി.
ടീമിെൻറ ദയനീയ പ്രകടങ്ങൾക്ക് കാരണം അവിടത്തെ സംവിധാനങ്ങളുടെ പിടിപ്പുകേടാണെന്ന് മുൻ നായകൻ തതേന്ദ തയ്ബു കുറ്റപ്പെടുത്തിയിരുന്നു. രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ എന്തെങ്കിലും ചെയ്യാനായില്ലെങ്കിൽ രാജ്യത്ത് ക്രിക്കറ്റിെൻറ മരണമണി മുഴങ്ങുമെന്നായിരുന്നു അദ്ദേഹത്തിെൻറ മുന്നറിയിപ്പ്.
2020 ആഗസ്റ്റിൽ ഇന്ത്യൻ ടീം സിംബാബ്വെയിലേക്ക് പര്യടനം നടത്താൻ നിശ്ചയിച്ചിരുന്നു. എന്നാൽ കോവിഡ്ബാധ മൂലം ബി.സി.സി.ഐ പദ്ധതി മാറ്റി.
ബാബർ അസമിെൻറ നേതൃത്വത്തിലുള്ള പാകിസ്താൻ ടീം അടുത്തിടെ സിംബാബ്വെ സന്ദർശിച്ചു. ഏപ്രിൽ 21 മുതൽ മേയ് 11 വരെ നടന്ന പര്യടനത്തിൽ ടെസ്റ്റ് പരമ്പര 2-0ത്തിനും ട്വൻറി20 പരമ്പര 2-1നും പാകിസ്താൻ സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.