ദൈവത്തിന്റെ പദ്ധതി; ആർ.സി.ബിയുടെ വിജയത്തിൽ യഷ് ദയാലിനെ അഭിനന്ദിച്ച് റിങ്കു
text_fieldsകഴിഞ്ഞ ദിവസം നടന്ന ഐ.പി.എൽ മത്സരത്തിൽ ബംഗ്ലൂരുവിന് പ്ലേ ഓഫ് ഉറപ്പാക്കുന്നതിൽ നിർണായക പങ്കുവഹിച്ച പ്രകടനങ്ങളിലൊന്ന് ഫാസ്റ്റ് ബൗളർ യഷ് ദയാലിന്റേതായിരുന്നു. എന്നാൽ, നിർണായക മത്സരത്തിലെ മോശം പ്രകടനത്തിന്റെ പേരിൽ സമൂഹമാധ്യമങ്ങളിലൂടെ വലിയ ആക്രമണം നേരിട്ട ബൗളറായിരുന്നു ദയാൽ. കഴിഞ്ഞ ഐ.പി.എൽ സീസണിലെ ഒരു മത്സരത്തിലെ ബൗളിങ്ങിന്റെ പേരിൽ ദയാലിന് സമൂഹമാധ്യമങ്ങളിൽ ആക്രമണം നേരിടേണ്ടി വരികയും അത് അയാളെ തളർത്തുകയും ചെയ്തിരുന്നു.
കൊൽക്കത്തയും ഗുജറാത്തും തമ്മിലുള്ള മത്സരത്തിലായിരുന്നു ദയാലിന്റെ മോശം പ്രകടനം വിമർശനത്തിന് കാരണമായത്. അന്ന് അവസാന ഓവറിൽ കൊൽക്കത്തത്തക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 29 റൺസായിരുന്നു. ഓവർ എറിയാനെത്തിയത് യഷ് ദയാൽ.ആദ്യ പന്തിൽ ഒരു റൺസെടുക്കാനെ കൊൽക്കത്തയുടെ ഉമേഷ് യാദവിന് കഴിഞ്ഞുള്ളു. എന്നാൽ, അടുത്ത അഞ്ച് പന്തുകളിലും സിക്സറിടച്ച് റിങ്കു സിങ് കൊൽക്കത്തയെ വിജയിപ്പിച്ചു. ഇതോടെ വിമർശനങ്ങൾ മുഴുവൻ യഷ് ദയാലിനെതിരെയായിരുന്നു എന്നാൽ, തകർച്ചയിൽ നിന്നും കയറിവന്ന് ഈ സീസണിൽ അയാൾ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ താരമായി ടീമിന്റെ പ്ലേ ഓഫ് ഉറപ്പാക്കുന്നതിൽ നിർണായക പ്രകടനം നടത്തുകയും ചെയ്തു. ബംഗളൂരു പ്ലേ ഓഫ് ഉറപ്പാക്കിയതിന് പിന്നാലെ അന്ന് യഷ് ദയാലിന്റെ അഞ്ച് പന്തിലും സിക്സറിച്ച റിങ്കു താരത്തെ അഭിനന്ദിച്ച് രംഗത്തെത്തി. യഷ് ദയാലിനെ ടാഗ് ചെയ്ത് ഇത് ദൈവത്തിന്റെ പദ്ധതിയെന്നായിരുന്നു റിങ്കുവിന്റെ ഇൻസ്റ്റഗ്രാമിലെ പോസ്റ്റ്.
തനിക്ക് നേരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടി നൽകാനുള്ള അവസരമായിരുന്നു യഷ് ദയാലിന് കഴിഞ്ഞ ദിവസം ലഭിച്ചത്. ബംഗളൂരുവിന് പ്ലേ ഓഫിൽ കടക്കണമെങ്കിൽ ചെന്നൈ സൂപ്പർ കിങ്സിനെ അവസാന ഓവറിൽ 17 റൺസിനുള്ളിൽ ഒതുക്കണമായിരുന്നു. ദൈവനിയോഗം പോലെ പന്തെറിയാനുള്ള അവസരം ലഭിച്ചത് യഷ് ദയാലിന്. ആദ്യ പന്തിൽ തന്നെ സിക്സർ. കഴിഞ്ഞ തവണത്തെ നിർഭാഗ്യം ഇത്തവണയും തന്നെ പിടികൂടുകയാണോയെന്ന് യഷ് ദയാൽ തന്നെ ചിന്തിച്ച നിമിഷങ്ങളായിരിക്കാം അത്. എന്നാൽ, അടുത്ത പന്തിൽ ക്രീസിലുണ്ടായിരുന്ന ധോണി പുറത്ത്. പിന്നീടുള്ള അഞ്ച് പന്തുകളിൽ യഷ് ദയാൽ വഴങ്ങിയത് ഒരു റൺസ് മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.