Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightക്രിക്കറ്റ്​...

ക്രിക്കറ്റ്​ ആരാധകർക്ക്​ സന്തോഷവാർത്ത; ഇന്ത്യ - ആസ്​ട്രേലിയ ടെസ്​റ്റ്​ പരമ്പരക്ക്​ കാണികളുണ്ടാകും

text_fields
bookmark_border
cricket ground
cancel

ക്രിക്കറ്റ്​ ആരാധകർക്ക്​ സന്തോഷവാർത്തയുമായി ക്രിക്കറ്റ്​ ആസ്​ട്രേലിയ. ഇന്ത്യയുമായുള്ള ടെസ്​റ്റ്​ പരമ്പരയിൽ നിശ്ചിത ശതമാനം കാണികളെ പ്രവേശിപ്പിക്കുമെന്ന്​ അധികൃതർ അറിയിച്ചു. മൂന്ന്​ മാസം നീളുന്ന പര്യടനത്തിൽ മൂന്ന്​ വീതം ഏകദിനവും ട്വൻറി20യും നാല്​ ​ടെസ്​റ്റുകളുമാണ്​ ഇരുടീമും കളിക്കുക.

നവംബർ 27നാണ്​ ആദ്യ ഏകദിനം. അതിനുശേഷം ട്വൻറി20യും പിന്നീട്​ ടെസ്​റ്റ്​ മത്സരങ്ങളും നടക്കും. അതേസമയം, ഏകദിന, ട്വൻറി20 മത്സരങ്ങൾ അടച്ചിട്ട സ്​റ്റേഡിയത്തിൽ തന്നെയാകും അരങ്ങേറുക. കോവിഡ് മഹാമാരി​ പടർന്നശേഷം ആദ്യമായിട്ടാണ്​ ഒരു അന്താരാഷ്​ട്ര ക്രിക്കറ്റ്​ മത്സരത്തിൽ വലിയ സംഘം കാണികളെ പ്രവേശിക്കാൻ തീരുമാനിക്കുന്നത്​.

അഡ്​ലെയ്​ഡ്​ ഒാവലിൽ നടക്കുന്ന ആദ്യ ഡേ​െനെറ്റ്​ ടെസ്​റ്റ്​ മത്സരത്തിൽ മൊത്തം ശേഷിയുടെ 50 ശതമാനം കാണികളെ അനുവദിക്കും. ഡിസംബർ 17നാണ്​ മത്സരം തുടങ്ങുക. ഒാരോ ദിവസവും 27,000 ടിക്കറ്റുകളാണ്​ അനുവദിക്കുക.

മെൽബണിൽ നടക്കുന്ന ബോക്​സിങ്​ ഡേ ടെസ്​റ്റിന്​ വിക്​ടോറിയൻ സർക്കാർ 25,000 ആരാധകർക്കാണ്​​ അനുമതി നൽകിയിട്ടുള്ളത്​​. അതായത്​ ​​െമാത്തം ശേഷിയുടെ 25 ശതമാനം. മൂന്നാം ടെസ്​റ്റ്​ അരങ്ങേറുന്ന സിഡ്​നിയിൽ 50 ശതമാനം കാണികളെ അനുവദിക്കും. 23,000 ടിക്കറ്റുകളാണ് ദിവസവും​ നൽകുക.

നാലാമത്തെ ടെസ്​റ്റ്​ നടക്കുന്ന ബ്രിസ്​ബൈനിൽ 75 ശതമാനം കാണികൾക്ക്​ പ്രവേശനമുണ്ടാകും. അതായത്​ പരമാവധി 30,000 പേർക്ക്​ ടിക്കറ്റ്​ നൽകും.

കോവിഡിനെ മികച്ചരീതിയിൽ പ്രതിരോധിച്ച രാജ്യങ്ങളിലൊന്നാണ്​ ആസ്​ട്രേലിയ. 27,674 കോവിഡ്​ കേസുകൾ മാത്രമാണ്​ രാജ്യത്ത്​ ആകെ റിപ്പോർട്ട്​ ചെയ്​തത്​. 907 ആണ്​ മരണനിരക്ക്​. അതിനാൽ തന്നെയാണ്​ അധികൃതർ കാണികളെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചത്​.

ആസ്‌ട്രേലിയക്കെതിരായ പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ തിങ്കളാഴ്ച ബി.സി.സി.ഐ മാറ്റങ്ങൾ വരുത്തിയിരുന്നു. പര​ിക്കേറ്റ രോഹിത്​ ശർമയെ ടെസ്​റ്റ്​ ടീമിൽ ഉൾപ്പെടുത്തിയും, ക്യാപ്​റ്റൻ ​വിരാട്​ കോഹ്​ലിക്ക്​ ഭാര്യയുടെ പ്രസവത്തിനായി നാട്ടിലേക്ക്​ മടങ്ങാൻ അവധി നൽകിയും, മലയാളി താരം സഞ്​ജു സാംസണെ ഏകദിന ടീമിൽ ഉൾപ്പെടുത്തിയുമാണ്​ പുതിയ മാറ്റങ്ങൾ. ​ആദ്യ ടെസ്​റ്റിനു ശേഷം കോഹ്​ലി നാട്ടിലേക്ക്​ മടങ്ങും. തുടർന്നുള്ള മൂന്ന്​ ടെസ്​റ്റിലും അജിൻക്യ രഹാനെയാവും ടീമിനെ നയിക്കുക.

നേരത്തെ പൂർണമായി ഒഴിവാക്കിയ രോഹിത്​ ശർമയെ, പരിക്ക്​ ഭേദമായ സാഹചര്യത്തിലാണ്​ തിരികെ വിളിച്ചത്​. എന്നാൽ ട്വൻറി20, ഏകദിന പരമ്പരയിൽ കളിക്കില്ല. ഇശാന്ത്​ ശർമയെ ഫിറ്റ്​നസ്​ പരിശോധിച്ച ശേഷം ടെസ്​റ്റ്​ ടീമിൽ ഉൾപ്പെടുത്താനാണ്​ ധാരണ.

ട്വൻറി20 ടീമിൽ അരങ്ങേറ്റ മത്സരത്തിനൊരുങ്ങുകയായിരുന്ന കൊൽക്കത്ത നൈറ്റ്​റൈഡേഴ്​സ്​ താരം വരുൺ ചക്രവർത്തിക്ക്​ പരിക്ക്​ വില്ലനായി. തോളിലേറ്റ പരിക്ക്​ വിവരം മറച്ചുവെക്കുകയും, തുടർന്നും കൊൽക്കത്തക്കായി കളിക്കുകയും ചെയ്​ത വരുണിന്​ ശസ്​ത്രക്രിയ ആവശ്യമാണെന്നാണ്​ റിപ്പോർട്ട്​. കളിക്കാർ പരിക്ക്​ മറച്ചുവെക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന്​ മുന്നറിയിപ്പ്​ നൽകിയിരിക്കുകയാണ്​ ബി.സി.സി.​െഎ.

പകരക്കാരനായി ​യോർക്കർ സ്​പെഷലിസ്​റ്റ്​ ടി. നടരാജനെ ട്വൻറി20 ടീമിൽ ഉൾപ്പെടുത്തി. നേരത്തെ ട്വൻറി20 ടീമിൽ മാത്രം ഉൾപ്പെടുത്തിയ സഞ്​ജുവിനെ രണ്ടാം വിക്കറ്റ്​ കീപ്പറെന്ന നിലയിലാണ്​ ഏകദിന ടീമിലും പരിഗണിച്ചത്​. നവംബർ 27ന്​ ആരംഭിക്കുന്ന പരമ്പരക്കായി ഇന്ത്യൻ ടീം ബുധനാഴ്​ച ദുബൈയിൽനിന്ന്​ ആസ്​ട്രേലിയയിലേക്ക്​ പറക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cricketIndia Australia series
Next Story