ഗോവക്ക് 46 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്; കേരളത്തിന് രണ്ട് വിക്കറ്റ് നഷ്ടം
text_fieldsതിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ ഗോവക്ക് 46 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. ആദ്യ ഇന്നിങ്സിൽ 265 റൺസെടുത്ത് പുറത്തായ കേരളത്തിനെതിരെ ഗോവ 311 റണ്‍സാണെടുത്തത്. രണ്ടാം ഇന്നിങ്സ് ആരംഭിച്ച കേരളം രണ്ടിന് 63 എന്ന നിലയിലാണ്. 36 റൺസെടുത്ത രോഹൻ എസ്. കുന്നുമ്മലും 11 റൺസെടുത്ത ഷോൺ റോജറും ആണ് പുറത്തായത്. 15 റൺസുമായി രോഹൻ പ്രേമും റൺസെടുക്കാതെ പി. രാഹുലുമാണ് ക്രീസിൽ.
ഗോവയുടെ ഒന്നാം ഇന്നിങ്സിൽ രണ്ടാം ദിനം 76 റൺസുമായി പുറത്താകാതെ നിന്ന ഇഷാൻ ഗഡേകർ സെഞ്ച്വറി പൂർത്താക്കിയ ശേഷമാണ് തിരിച്ചുകയറിയത്. 105 റൺസെടുത്ത താരത്തെ ജലജ് സക്സേനയുടെ പന്തിൽ രോഹൻ കുന്നുമ്മൽ പിടിച്ച് പുറത്താക്കുകയായിരുന്നു.
ക്യാപ്റ്റൻ ദർശൻ മിസാൽ (43) മോഹിത് റെഡ്കർ (37)എസ്.ഡി. ലാഡ് (35) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. അമോഗ് ദേശായ് (29), സുയാഷ് പ്രഭുദേശായ് (മൂന്ന്), സ്നേഹൾ കൗതൻകർ (ഏഴ്), കെ.ഡി ഏക്നാഥ് (ആറ്), അർജുൻ ടെൻഡുൽകർ (ആറ്), ലക്ഷയ് ഗാർഗ് (അഞ്ച്), ശുഭം ദേശായ് (പുറത്താവാതെ 15) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സംഭാവന. കേരളത്തിനായി ജലജ് സക്സേന അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ സിജോമോൻ ജോസഫ് മൂന്നും വൈശാഖ് ചന്ദ്രൻ രണ്ടും വിക്കറ്റ് നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.