'കോഹ്ലിയെ ഇതിഹാസമായി കാണാൻ കഴിയില്ല'; 2012-ലേത് ഇപ്പോഴുള്ളതിനേക്കാൾ എത്രയോ മികച്ച ടീമെന്ന് ഇംഗ്ലണ്ട് സ്പിന്നർ
text_fieldsഇന്നത്തെ ഇന്ത്യൻ ടെസ്റ്റ് ടീമിനേക്കാൾ എത്രയോ മികച്ചതാണ് ധോണിയുടെ കീഴിലുള്ള 2012ലെ ടീമെന്ന് മുൻ ഇംഗ്ലണ്ട് സ്പിന്നർ ഗ്രെയം സ്വാൻ. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ ഇതിഹാസ താരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താനാകില്ലെന്നും മഹേന്ദ്ര സിങ് ധോണിയാണ് കോഹ്ലിയേക്കാൾ മികച്ച നായകനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
''2012ല്‍ ഇംഗ്ലണ്ടിനെ നേരിട്ട ഇന്ത്യന്‍ ടീമാണ് ഇപ്പോഴുള്ള ടീമിനേക്കാൾ ഏറ്റവും മികച്ചത്. അന്ന് ഇംഗ്ലണ്ട് ഇന്ത്യയെ എങ്ങനെയാണ് തോല്‍പ്പിച്ചതെന്ന് എനിക്കറിയില്ല. മികച്ച ക്യാപ്റ്റനും താരങ്ങളുമുള്ള ശക്തമായ ടീമായിരുന്നു അത്. വിരാട് കോഹ്ലിയെ സിവിക് ലോയ്ഡിന്‍റെയും സ്റ്റീവ് വോയുടെയും പട്ടികയില്‍ ഉള്‍പ്പെടുത്തൽ പ്രയാസമേറിയ കാര്യമാണ്. കാരണം നായകന്‍റെ മികവ് വിലയിരുത്തുന്നത് ടീം എങ്ങനെയാണ് എന്ന് നോക്കിയാണ്''-സ്വാന്‍ വ്യക്തമാക്കി.
വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ഇപ്പോഴുള്ള ടീം ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചതാണെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് സ്വാൻ ഈ പരാമർശം നടത്തിയത്. 1986 ൽ ബെൻസൺ ആന്‍റ് ഹെഡ്ഗസ് വേൾഡ് സീരീസ് ക്രിക്കറ്റിൽ വിജയിച്ച ടീമിനെ താരതമ്യം ചെയ്തുകൊണ്ടായിരുന്നു ഗവാസ്‌കർ അഭിപ്രായം അറിയിച്ചത്.
എന്നാൽ, സ്വാൻ ഗവാസ്‌കറുടെ അഭിപ്രായത്തോട് യോജിച്ചില്ല, പകരം 2012 ൽ ഇംഗ്ലണ്ട് 2-1 ന് തോൽപ്പിച്ച എംഎസ് ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമാണ് താൻ കണ്ടതിൽ ഏറ്റവും മികച്ചതെന്ന് അദ്ദേഹം പറഞ്ഞു. എക്കാലേത്തയും മികച്ച ഇന്ത്യൻ ടീമായി മാറണമെങ്കിൽ കോഹ്ലിക്കും സംഘത്തിനും ഇനിയും ഒരുപാട് സഞ്ചരിക്കേണ്ടതുണ്ടെന്നും സ്വാൻ കൂട്ടിച്ചേർത്തു.
ഇതിഹാസ ബാറ്റ്സ്മാൻമാരായ സച്ചിന്‍ ടെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡും വീരേന്ദര്‍ സെവാഗും വിവിഎസ് ലക്ഷ്മണും സൗരവ് ഗാംഗുലിയും അവർക്കൊപ്പം അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിങ് തുടങ്ങിയ ഇതിഹാസ സ്പിന്നര്‍മാരും കളിച്ചിരുന്ന ഇന്ത്യന്‍ ടീം തന്നെയാണ് ഇന്നത്തെ ടീമിനെക്കാളും ഗംഭീരമെന്ന് സ്വാൻ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.