കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യയും വിൻഡീസും ഏറ്റുമുട്ടും; ബി.സി.സി.ഐ തീയതി പ്രഖ്യാപിച്ചു
text_fieldsതിരുവനന്തപുരം: കാത്തിരിപ്പിന് വിരാമമിട്ട് കേരളത്തിൽ വീണ്ടും ട്വൻറി20 വസന്തം. അടുത്തവർഷം ഫെബ്രുവരിയിൽ നടക്കുന്ന ഇന്ത്യ- വെസ്റ്റിന്‍ഡീസ് ട്വൻറി20 പരമ്പരയിലെ മൂന്നാമത്തെ മത്സരം കാര്യവട്ടം ഗ്രീൻഫീൽഡിന് ബി.സി.സി.ഐ അനുവദിച്ചു. വെസ്റ്റിന്‍ഡീസിനെതിരെ മൂന്ന് വീതം ഏകദിന, ട്വൻറി20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുക.
ഇതില്‍ ഫെബ്രുവരി 20െൻറ അവസാന ട്വൻറി20 മത്സരത്തിനാകും കാര്യവട്ടം വേദിയാവുക. ആദ്യ കളി ഫെബ്രുവരി 15ന് കട്ടക്കിലും രണ്ടാം മത്സരം 18ന് വിശാഖപട്ടണത്തും നടക്കും. അഹമ്മദാബാദ് (ഫെബ്രു. 6), ജയ്പൂര്‍ (9), കൊല്‍ക്കത്ത (12) എന്നിവിടങ്ങളിലാണ് ഏകദിനങ്ങൾ. ഗ്രീൻഫീൽഡിൽ ഇന്ത്യയുടെ നാലാമത്തെ മത്സരമാണ്. 2019ൽ ഇവിടെ നടന്ന ട്വൻറി20 മത്സരത്തിൽ എട്ട് വിക്കറ്റിനാണ് വെസ്റ്റിൻഡീസ് കോഹ്ലിപ്പടയെ നിലംപരിശാക്കിയത്.
ഫെബ്രുവരിയിൽ മത്സരം ഉറപ്പായതോടെ ഗ്രൗണ്ടിെൻറ പരിപാലനം കേരള ക്രിക്കറ്റ് അസോസിയേഷൻ വീണ്ടും ഏറ്റെടുത്തിട്ടുണ്ട്. സ്റ്റേഡിയത്തിെൻറ ചുമതലക്കായ ഐ.എൽ.ആൻഡ് എഫ്.എസ് കമ്പനി കഴിഞ്ഞ മാർച്ചിൽ സൈനിക റിക്രൂട്ട്മെൻറ് റാലിക്കായി സ്റ്റേഡിയം വിട്ടുനൽകിയതിനെ തുടർന്നാണ് ഗ്രൗണ്ടിെൻറ പരിപാലത്തിൽനിന്ന് കെ.സി.എ നേരത്തേ പിന്മാറിയത്. കെ.സി.എ സ്റ്റേഡിയം കൈവിട്ടതോടെ രാജ്യാന്തര നിലവാരമുള്ള കളിക്കാരുടെ ഡ്രെസിങ് റൂമുകൾ ചിതലരിക്കുകയും ഗ്രൗണ്ട് കരിഞ്ഞുണങ്ങുകയും ചെയ്തു.
പരിശീലന വിക്കറ്റുകളിൽവരെ കാടുകയറിയ നിലയിലാണ്. പ്രധാന പിച്ചുകൾക്ക് കേടുപാട് സംഭവിക്കാത്തത് മാത്രമായിരുന്നു ഏക ആശ്വാസം. ഗ്രൗണ്ട് തകർന്നതോടെ മാർച്ചിൽ ബി.സി.സി.ഐ അനുവദിച്ച ഇന്ത്യ-ദക്ഷിണാഫ്രിക്ക വനിത ടി20 പരമ്പര കേരളത്തിന് നഷ്ടമായിരുന്നു. തുടർന്ന് കഴിഞ്ഞമാസം കായികമന്ത്രി വി. അബ്ദുറഹ്മാനുമായി കെ.സി.എ ഭാരവാഹികൾ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് വീണ്ടും പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കായിക സ്റ്റേഡിയങ്ങൾ മറ്റാവശ്യങ്ങൾക്ക് ഇനിമുതൽ വിട്ടുനൽകില്ലെന്നും ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കുന്നത് അന്തിമഘട്ടത്തിലാണെന്നും മന്ത്രി വി. അബ്ദുറഹ്മാൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സ്റ്റേഡിയങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ കർശനനിലപാടാണ് വകുപ്പിനുള്ളത് –മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.