ധോണിയുടെ ചെന്നൈക്കെതിരെ ഹാർദികിന്റെ ഗുജറാത്ത്; ഐ.പി.എൽ2023ന് ഇന്ന് കൊടിയേറ്റം
text_fieldsഅഹ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഇന്ന് ഐ.പി.എൽ 2023 ന് തുടക്കമാകുമ്പോൾ കന്നിപ്പോരാട്ടം ഏറ്റവും മികച്ച രണ്ടു ടീമുകൾ തമ്മിൽ. ഇന്ത്യൻ പ്രിമിയർ ലീഗിലെ താരരാജാക്കന്മാരാണ് ചെന്നൈ സൂപർ കിങ്സെങ്കിൽ ഇളമുറക്കാരായി വന്ന് കിരീടവുമായി മടങ്ങിയവരാണ് ഗുജറാത്ത്. കഴിഞ്ഞ സീസണിൽ ഒമ്പതാമന്മാരായിപ്പോയ ക്ഷീണം തീർക്കാനാണ് ചെന്നൈ വീണ്ടുമെത്തുന്നത്. മറുവശത്ത്, കിരീടത്തുടർച്ചയിൽ കവിഞ്ഞൊന്നും ആകില്ലെന്ന വിളംബരമാണ് ടൈറ്റൻസിന്റെത്.
ദേശീയ നിരക്കൊപ്പം മാസ്മരിക പ്രകടനവുമായി ആവേശമായ രവീന്ദ്ര ജഡേജ കരുത്തുകാട്ടുന്നതാണ് ധോണിപ്പടക്ക് ഏറ്റവും വലിയ ആശ്വാസം. പുതുതായി ബെൻ സ്റ്റോക്സ് കൂടി എത്തിയത് നൽകുന്ന ആത്മവിശ്വാസവും ചെറുതല്ല. കഴിഞ്ഞ സീസണിൽ ടീമിനായി മികച്ച പ്രകടനം പുറത്തെടുത്ത മുകേഷ് ചൗധരി ഇക്കുറി പരിക്കുമായി പുറത്താണ്. ജഡേജക്കൊപ്പം മുഈൻ അലി, മഹീഷ് തീക്ഷ്ണ എന്നിവർ കൂടി ചേർന്നതാണ് സ്പിൻ നിര. ടീമിന്റെ അവസാന ഓവറുകൾ എറിയാൻ ആരൊക്കെയെന്ന ഭീഷണി അലട്ടുന്നുണ്ട്.
ഗുജറാത്ത് നിരയിലാകട്ടെ, ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറുടെ അഭാവം ശ്രദ്ധേയം. ദക്ഷിണാഫ്രിക്ക ഡച്ചുടീമിനെതിരെ പരമ്പര കളിക്കുന്ന സമയമാണെന്നതാണ് മില്ലർക്ക് കുരുക്ക്. എന്നാൽ, ഹാർദികിന്റെ നായകത്വവും ശുഭ്മാൻ ഗില്ലിന്റെ പ്രതിഭയും കെയിൻ വില്യംസണിന്റെ മിടുക്കും ചേരുമ്പോൾ ഈ ടീം തന്നെ ഏറ്റവും കരുത്തർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.