വനിത പ്രീമിയർ ലീഗ്: തുടക്കം വെടിക്കെട്ടോടെ, ഗുജറാത്തിനെതിരെ മുംബൈക്ക് ജയം
text_fieldsമുംബൈ: വനിത പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ ഉദ്ഘാടന സീസണിന് വർണാഭ തുടക്കം. ആദ്യ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യൻസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ അടിച്ചുകൂട്ടിയത് 207 റൺസ്. ഗുജറാത്ത് ജയന്റ്സിന്റെ മറുപടി 15.1 ഓവറിൽ വെറും 64 റൺസിൽ അവസാനിച്ചു.
143 റൺസിന്റെ പടുകൂറ്റൻ ജയവുമായാണ് ആതിഥേയർ മൈതാനം വിട്ടത്. 30 പന്തിൽ 14 ഫോറടക്കം 65 റൺസെടുത്ത ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങാണ് മുംബൈയുടെ ടോപ് സ്കോറർ. സൈക ഇസ്ഹാഖ് 3.1 ഓവറിൽ 11 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി ബൗളർമാരിലും മിന്നി.
മുംബൈ നിരയിൽ ഓപണർ ഹെയ് ലി മാത്യൂസ് 31 പന്തിൽ 47ഉം നാറ്റ് സിവർ ബ്രണ്ട് 18 പന്തിൽ 23ഉം പൂജ വസ്ത്രകാർ എട്ട് പന്തിൽ 15ഉം റൺസ് നേടി മടങ്ങി. അവസാന ഓവറുകളിൽ വെടിക്കെട്ട് നടത്തിയ അമേലിയ കേർ 24 പന്തിൽ 45 റൺസുമായി പുറത്താവാതെനിന്നു. ഞായറാഴ്ച രണ്ടു മത്സരങ്ങൾ നടക്കും. വൈകീട്ട് 3.30ന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ ഡൽഹി കാപിറ്റൽസും രാത്രി 7.30ന് യു.പി വാരിയേഴ്സിനെ ഗുജറാത്ത് ജയന്റ്സും നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.