കോഹ്‍ലിക്കും ശ്രേയസിനും അർധസെഞ്ച്വറി; ഇന്ത്യ മികച്ച നിലയിൽ
text_fieldsകൊൽക്കത്ത: വിരാട് കോഹ്‍ലിയുടെയും ശ്രേയസ് അയ്യരുടെയും അർധസെഞ്ച്വറികളുടെയും ക്യാപ്റ്റൻ രോഹിത് ശർമയുടെ തകർപ്പനടികളുടെയും മികവിൽ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ ഇന്ത്യ മികച്ച നിലയിൽ. 31 ഓവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 193 റൺസെന്ന നിലയിലാണ് ആതിഥേയർ.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്കായി തകർപ്പൻ തുടക്കമാണ് ക്യാപ്റ്റൻ രോഹിത് ശർമയും ശുഭ്മൻ ഗില്ലും ചേർന്ന ഓപണിങ് സഖ്യം നൽകിയത്. ഇരുവരും ചേർന്ന് 5.5 ഓവറിൽ 62 റൺസ് ചേർത്താണ് പിരിഞ്ഞത്. റബാദക്കെതിരെ കൂറ്റനടിക്കുള്ള ശ്രമത്തിൽ പിഴച്ച രോഹിതിനെ എതിർ ക്യാപ്റ്റൻ ടെംബ ബാവുമ പിടികൂടുകയായിരുന്നു. സ്കോർബോർഡിൽ 93 റൺസായപ്പോൾ ഗില്ലും മടങ്ങി.സ്പിന്നർ കേശവ് മഹാരാജിന്റെ പന്ത് താരത്തിന്റെ കണക്കുകൂട്ടൽ തെറ്റിച്ച് ബെയിൽസ് ഇളക്കുകയായിരുന്നു. 24 പന്തിൽ 23 റൺസാണ് ഗിൽ നേടിയത്.
തുടർന്നെത്തിയ ശ്രേയസ് അയ്യരും കോഹ്‍ലിയും ചേർന്ന് കൂടുതൽ നഷ്ടങ്ങളില്ലാതെ സ്കോർ മുന്നോട്ട് നയിക്കുകയാണ്. കോഹ്‍ലി 70 പന്തിൽ 54 റൺസുമായും ശ്രേയസ് 68 പന്തിൽ 59 റൺസുമായുമാണ് ക്രീസിലുള്ളത്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 123 പന്തിൽ 100 റൺസ് കൂട്ടിച്ചേർത്തുകഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.