കോഹ്‌ലിക്ക് 33 വയസ്സ്; ജന്മദിന സമ്മാനമായി വൻജയം നൽകാൻ നീലപ്പട
text_fieldsദുബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലിക്ക് വെള്ളിയാഴ്ച 33 വയസ്സ് തികഞ്ഞു. ആധുനിക ക്രിക്കറ്റിലെ മിന്നും താരങ്ങളിലൊരാളായ കോഹ്‌ലി നിലവിൽ തൻെറ ക്യാപ്റ്റൻസി കരിയറിലെ മോശം സമയത്താണുള്ളത്. ഏറെ പ്രതീക്ഷകളോടെ ട്വൻറി20 ലോകകപ്പിനെത്തിയ കോഹ്ലിയുടെ നേതൃത്വത്തിലുള്ള നീലപ്പട പാകിസ്താനോടും ന്യൂസിലൻഡിനോടും തോറ്റ് ടൂർണമെൻറിൽ നിന്നും പുറത്തേക്കുള്ള വഴിയിലാണ്.
ഇന്ന് സ്കോട്ട്‌ലൻഡിനെതിരായ നിർണായ മത്സരത്തിൽ വൻ റൺ റേറ്റിങ്ങിൽ വിജയം നേടി ജന്മദിനം ആഘോഷമാക്കാൻ കോഹ്‌ലിയും സഹതാരങ്ങളും ശ്രമിക്കും. രണ്ട് വൻ തോൽവികൾ കോഹ്ലിക്ക് വിമർശങ്ങൾ ക്ഷണിച്ച് വരുത്തിയിരുന്നു. ഈ ലോകകപ്പോടെ ട്വൻറി20 നായക സ്ഥാനം ഒഴിയുമെന്ന് താരം നേരത്തേ പ്രഖ്യാപിച്ചിരുന്നു. ടൂർണമെൻറിന് ശേഷം ഏകദിന ക്യാപ്റ്റൻ സ്ഥാനവും കോഹ്ലിക്ക് നഷ്ടമാകാൻ ഇടയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
ട്വൻറി20 ലോകകപ്പിൽ നിലവിൽ നാലിൽ നാല് ജയവുമായി പാകിസ്താൻ ഗ്രൂപ്പിൽ ഒന്നാമതാണ്. ടൂർണമെൻറിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഇന്ത്യ മൂന്നാം മത്സരത്തിൽ അഫ്ഗാനെതിരെ വിജയിച്ചിരുന്നു. ഇനി ഇന്ത്യക്ക് തങ്ങളുടെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും മികച്ച റൺ റേറ്റോടെ ജയിക്കേണ്ടതുണ്ട്. അതേസമയം അപ്പുറത്ത് ന്യൂസിലൻഡ് തോൽക്കേണ്ടതും ഇന്ത്യക്ക് ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.