ഖാലിസ്ഥാൻ നേതാവ് ബിന്ദ്രൻവാലയുടെ ചിത്രം പോസ്റ്റ് ചെയ്തതിന് മാപ്പുചോദിച്ച് ഹർഭജൻ സിങ്
text_fieldsന്യൂഡൽഹി: ഖാലിസ്ഥാൻ വാദ നേതാവും ഓപ്പറേഷൻ ബ്ലൂസ്റ്റാറിൽ കൊല്ലപ്പെട്ട സായുധധാരിയുമായ ബിന്ദ്രൻവാലയുടെ ചിത്രം പോസ്റ്റ് ചെയ്തതിന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ് മാപ്പുപറഞ്ഞു. 1984ലെ ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്‍റെ വാർഷിക ദിനത്തോടനുബന്ധിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രമാണ് ഹർഭജനെ പുലിവാലുപിടിപ്പിച്ചത്. സംഭവം വിവാദമായതിന് പിന്നാലെ മാപ്പുചോദിച്ച് ഹർഭജൻ രംഗത്തെത്തുകയായിരുന്നു.
വാട്സ്ആപ്പിൽ ഫോർവേഡ് ചെയ്തുകിട്ടിയ ചിത്രം ആളറിയാതെ പോസ്റ്റ് ചെയ്യുകയായിരുന്നെന്ന് ഹർഭജൻ മാപ്പുപറഞ്ഞുകൊണ്ട് പറഞ്ഞു. ഹർഭജനെതിരെ സമൂഹമാധ്യമങ്ങളിലടക്കം വലിയ പ്രതിഷേധം ഉയർന്നിരുന്നു.
''അതെന്‍റെ തെറ്റാണ്. ഞാനത് അംഗീകരിക്കുന്നു. ചിത്രത്തിലുള്ള ആളുകളുടെ കാഴ്ചപ്പാടുകളുമായി എനിക്ക് യാതൊരു ബന്ധവുമില്ല. ഞാൻ ഇന്ത്യക്കായി പൊരുതുന്ന സിഖുകാരനാണ്. ഇന്ത്യക്കെതിരെ നിൽക്കുന്നയാളല്ല.
രാജ്യത്തിന്‍റെ വികാരങ്ങളെ വേദനിപ്പിച്ചതിന് ഞാൻ നിങ്ങളോട് ക്ഷമ പറയുന്നു. രാജ്യത്തെ ജനങ്ങൾക്കെതിരെ നിൽക്കുന്ന ഒരു ശക്തിയോടും ഞാൻ ഒരിക്കലും യോജിക്കുകയില്ല'' - ഹർഭജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.