‘ട്വന്‍റി20യുടെ ആശയം മനസ്സിലാകുന്ന ഒരാളെ കൊണ്ടുവരൂ..’; വിവിധ ഫോർമാറ്റുകളിൽ വ്യത്യസ്ത പരിശീലകർ വേണമെന്ന് മുൻതാരം
text_fieldsവിവിധ ഫോർമാറ്റുകളിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വ്യത്യസ്ത പരിശീലകരെ നിയമിക്കണമെന്ന് മുൻ സ്പിന്നർ ഹർഭജൻ സിങ്. 2021ൽ യു.എ.ഇയിൽ നടന്ന ട്വന്‍റി20 ലോകകപ്പിൽ ടീം പുറത്തായതിനു പിന്നാലെ വിവിധ ഫോർമാറ്റുകളിൽ ഇന്ത്യക്ക് വ്യത്യസ്ത ക്യാപ്റ്റന്മാരെയും പരിശീലകരെയും നിയമിക്കണമെന്ന വാദം ശക്തമായി ഉയർന്നിരുന്നു. തോൽവിക്കു പിന്നാലെ വിരാട് കോഹ്ലി നായക സ്ഥാനം ഒഴിഞ്ഞിരുന്നു.
ഈ ആശയത്തിനായി വാദിക്കുന്നവരുടെ നിരയിലെ ഏറ്റവും പുതിയ ആളാണ് ഹർഭജൻ. ആരെങ്കിലും കാര്യങ്ങൾ വ്യത്യസ്തമായി ആസൂത്രണം ചെയ്യുന്നത് നന്നായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഉദാഹരണത്തിനായി ഇംഗ്ലണ്ടിനെ ചൂണ്ടിക്കാണിക്കുകയും ചെയ്തു. മുൻതാരങ്ങളായ വീരേന്ദർ സെവാഗ്, ആശിഷ് നെഹ്റ എന്നിവരെ പോലെ ആരെയെങ്കിലും ട്വന്‍റി20 ഫോർമാറ്റിൽ കൊണ്ടുവരുന്നത് ഇന്ത്യക്ക് ഗുണകരമാകുമെന്നും ഹർഭജൻ വ്യക്തമാക്കി.
‘അതെ, നിങ്ങൾക്ക് രണ്ട് ക്യാപ്റ്റൻമാരുണ്ട്, എന്തുകൊണ്ട് നിങ്ങൾക്ക് രണ്ട് പരിശീലകർ ആയിക്കൂടാ?. കാര്യങ്ങൾ വ്യത്യസ്തമായി ആസൂത്രണം ചെയ്യാനാകുന്ന ഒരാൾ. ബ്രണ്ടൻ മക്കല്ലത്തിനൊപ്പം ഇംഗ്ലണ്ട് ചെയ്തതുപോലെ. വീരേന്ദർ സെവാഗ് അല്ലെങ്കിൽ ആശിഷ് നെഹ്റ എന്നിവരെ പോലെ ഗുജറാത്ത് ടൈറ്റൻസ്, ഹാർദിക് പാണ്ഡ്യ എന്നിവരോടൊപ്പം പ്രവർത്തിച്ച ഒരാൾ. അതിനാൽ, ട്വന്‍റി20യുടെ ആശയവും മത്സരത്തിന്‍റെ ആവശ്യങ്ങളും മനസ്സിലാക്കുന്ന ഒരാളെ കൊണ്ടുവരിക’ -ഹർഭജൻ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് പറയുന്നു.
ഏകദിന ലോകകപ്പിന് തയാറെടുക്കുന്ന ഇന്ത്യൻ ടീം കൂടുതൽ ആത്മാർഥത കാണിക്കണമെന്നും മുൻ ക്രിക്കറ്റ് താരം ഉപദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.