ലോകകപ്പ് ടീമിൽ അവൻ സ്ഥാനം അർഹിച്ചിരുന്നു; റായിഡുവിനോട് കാണിച്ചത് അനീതിയെന്ന് ഭാജി
text_fieldsമികച്ച ഫോമിലായിരുന്നിട്ട് കൂടി 2019 ലോകകപ്പിൽ ഇന്ത്യൻ ടീമിൽ നിന്ന് അമ്പാട്ടി റായിഡുവിനെ തഴഞ്ഞത് അനീതിയായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. സ്പോർട്സ് തകിന് നൽകിയ അഭിമുഖത്തിലാണ് ഭാജി അഭിപ്രായവുമായി രംഗത്തെത്തിയത്. അന്ന് ത്രീ ഡയമെൻഷൻ പ്ലെയറെന്ന വിചിത്ര കാരണം പറഞ്ഞ് വിജയ് ശങ്കറിനെയായിരുന്നു ടീമിൽ ഉൾപ്പെടുത്തിയത്. ഇത് ഏറെ വിവാദം സൃഷ്ടിക്കുകയും പ്രതിഷേധ സൂചകമായി റായിഡു വിരമിക്കൽ പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു.
എന്നാൽ, െഎ.പി.എൽ 13ാം സീസണിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ഗംഭീര ബാറ്റിങ്ങുമായി തിളങ്ങിയ റായിഡു മാൻ ഒാഫ് ദ മാച്ചായതോടെ വീണ്ടും ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ചർച്ചാവിഷയമായി. ''അമ്പാട്ടി റായിഡുവിനെ പ്രശംസിക്കുന്നത് കുറഞ്ഞു പോയോ എന്നാണ് എെൻറ സംശയം. ലോകകപ്പ് ടീമില്‍ നിന്ന് റായിഡുവിനെ ഒഴിവാക്കിയത് അനീതിയാണെന്നാണ് എനിക്ക് തോന്നുന്നത്. ആ ടീമില്‍ തീര്‍ച്ചയായും അവന്‍ സ്ഥാനം അര്‍ഹിച്ചിരുന്നു. കഴിഞ്ഞ മത്സരത്തിൽ അദ്ദേഹം തന്നിൽ എത്ര പ്രതിഭയുണ്ടെന്ന് ഒരിക്കൽ കൂടി തെളിയിച്ചു''.
'രണ്ട് വര്‍ഷം ഞങ്ങള്‍ ഐപിഎല്‍ കിരീടം നേടിയതാണ് എനിക്കോര്‍മ വരുന്നത്. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ സിഎസ്‌കെ തോല്‍പ്പിച്ചത് ശുഭ ലക്ഷണമായാണ് തോന്നുന്നത്. റായിഡു-ഡു പ്ലെസ്സിസ് കൂട്ടുകെട്ടായിരുന്നു സൂപ്പർ കിങ്സിന് വഴിത്തിരിവായത്. നമുക്ക് വളരെ മികച്ച തുടക്കമാണ് ലഭിച്ചത്. ഇതുപോലെ തന്നെ മുന്നോട്ട് പോകേണ്ടതുണ്ട്. മികച്ച രീതിയില്‍ ടൂര്‍ണമെൻറ് സിഎസ്‌കെ പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷ'. -ഭാജി കൂട്ടിച്ചേർത്തു.
48 പന്തിൽ 71 റൺസായിരുന്നു അമ്പാട്ടി റായിഡു ആദ്യ മത്സരത്തിൽ അടിച്ചുകൂട്ടിയത്. മുംബൈ ഇന്ത്യൻസിെൻറ 163 റൺസെന്ന വിജയ ലക്ഷ്യം ചെന്നൈ എളുപ്പം മറികടന്നത് റായിഡുവിെൻറ വെടിക്കെട്ടിലൂടെയായിരുന്നു. നാളെ രാജസ്ഥാൻ റോയൽസിനെതിരെയാണ് ചെന്നൈ സൂപ്പർ കിങ്സിെൻറ അടുത്ത മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.