Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകർഷകരുടെ വിഷമം...

കർഷകരുടെ വിഷമം എനിക്കറിയാം; പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി ഹർഭജൻ

text_fields
bookmark_border
കർഷകരുടെ വിഷമം എനിക്കറിയാം; പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി ഹർഭജൻ
cancel

അമൃത്​സർ: രാജ്യം കോവിഡ്​ പ്രതിസന്ധികളും കനത്ത സാമ്പത്തിക ബുദ്ധിമുട്ടും നേരിടുന്ന സാഹചര്യത്തിൽ മോദി സർക്കാർ പാസാക്കിയ വിവാദ കാർഷിക ബില്ലിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം കനക്കുകയാണ്​. പ്രതിപക്ഷത്തി​െൻറയും സഖ്യകക്ഷിയായ ശിരോമണി ആകാലിദളി​െൻറയും എതിര്‍പ്പ് വക വെക്കാതെയായിരുന്നു പാർലമെൻറിൽ കേന്ദ്രം ബിൽ പാസാക്കിയത്​.

ബില്ലിനെതിരെ കർഷകർ ആരംഭിച്ച പ്രതിഷേധങ്ങൾക്ക്​ പിന്തുണയുമായി എത്തിയിരിക്കുകയാണ്​ മുൻ ഇന്ത്യൻ സ്​പിന്നർ ഹർഭജൻ സിങ്​. ത​െൻറ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ്​ താരം ​പ്രതികരിച്ചത്​. 'കർഷകരുടെ വിഷമം എനിക്കറിയാം. സന്തോഷമുള്ള ഒരു രാജ്യം വേണമെങ്കിൽ നമുക്ക്​ സന്തോഷവാന്മാരായ കർഷകരും വേണം. ജയ്​ ഹിന്ദ്​....' ഹർഭജൻ കുറിച്ചു.

അതേസമയം, ബി.ജെ.പി പ്രവർത്തകർ ചില സംസ്ഥാനങ്ങളിൽ കർഷകരുടെ പ്രതിഷേധ റാലികളിൽ അക്രമം അഴിച്ചുവിടാൻ തുടങ്ങിയിട്ടുണ്ട്​. ബിഹാറിലെ പാട്​നയിൽ കാർഷിക ബില്ലിനെതിരായ ജൻ അധികാർ പാർട്ടിയുടെ പ്രതിഷേ റാലിയിൽ ഇരച്ചുകയറിയ ബി.ജെ.പി പ്രവർത്തകർ ജെ.എ.പി അനുയായികളെ പൊലീസ്​ നോക്കിനിൽക്കെ അടിച്ചോടിച്ചു. വടികളും ആയുധങ്ങളുമായെത്തിയ ബി.ജെ.പി പ്രവർത്തകർ വാഹനങ്ങൾ നശിപ്പിക്കുകയും പ്രതിഷേധക്കാരെ റോഡിലൂ​ടെ ഓടിച്ചിട്ട്​ അടിക്കുകയും ചെയ്​തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Harbhajan singhFarm Bill
Next Story