'ഇന്ത്യ എന്തിന് പോകണം? ' ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യ പാകിസ്താനിലേക്ക് പോകേണ്ടതില്ലെന്ന് ഭാജി
text_fieldsചാമ്പ്യൻസ് ട്രോഫിക്കായി പാകിസ്താനിലേക്ക് പോകേണ്ടന്നുള്ള ബി.സി.സി.ഐയുടെ തീരുമാനത്തെ ശക്തമായി പിന്തുണച്ച് മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ ഹർഭജൻ സിങ്. പാകിസ്താൻ താരങ്ങൾ പോലും പാകിസ്താനിൽ സുരക്ഷിതമല്ലെന്നാണ് താരം ചൂണ്ടിക്കാട്ടുന്നത്.
അടുത്ത വർഷമാണ് ചാമ്പ്യൻസ് ട്രോഫി നടക്കുക. എന്തിന് ഇന്ത്യൻ ടീം പാകിസ്താനിലേക്ക് പോകണമെന്നും ബി.സി.സിഐയുടെ തീരുമാനം തികച്ചും ശരിയാണെന്നും രാജ്യസഭ എം.പിയും കൂടെയായ ഹർഭജൻ പറഞ്ഞു.
'പാകിസ്താനിലേക്ക് ഇന്ത്യൻ ടീം എന്തിന് പോകണം? അവിടെ തീർച്ചയായും സുരക്ഷിതാ പ്രശ്നങ്ങളുണ്ട്. എല്ലാ ദിവസവും എന്തെങ്കിലുമൊക്കെ നടക്കുമെന്ന സാഹചര്യമാണ് പാകിസ്താനിൽ എപ്പോഴും. എനിക്ക് തോന്നുന്നില്ല ഇന്ത്യൻ ടീമിന് അവിടെ പോകുന്നത് സുരക്ഷിതമാണെന്ന്. താരങ്ങളുടെ സുരക്ഷിതക്കപ്പുറം മറ്റൊന്നുമില്ല, അതുകൊണ്ട് തന്നെ ബി.സി.സി.ഐയുടെ തീരുമാനം തികച്ചും ശരിയാണ്. ഞാൻ അതിനെ പിന്തുണയ്ക്കുന്നു,' ഭാജി പറയുന്നു.
നിലവിലെ ടി-20 ചാമ്പ്യൻമാരായ ഇന്ത്യ അവസാനമായി പാകിസ്താനിൽ പര്യടനം നടത്തിയത് 2008ലാണ്. താരങ്ങളുടെ സുരക്ഷിതാ പ്രശ്നങ്ങൾ കാരണം ഇത്തവണയും ഇന്ത്യൻ ടീം പാകിസ്താനിലേക്ക് പോകാൻ സാധ്യതയില്ല. ശ്രിലങ്കയിലേക്കോ യു.എ.യിലേക്കോ ഇന്ത്യയുടെ മത്സരങ്ങൾ മാറ്റാൻ ബി.സ.സി.ഐ ശ്രമിക്കും.
കഴിഞ്ഞ വർഷം പാകിസ്താനിൽ വെച്ചായിരുന്നു ഏഷ്യാ കപ്പ് അരങ്ങേറിയത് എന്നാൽ ഇന്ത്യൻ ടീമിനൻറെ മത്സരങ്ങൾ ശ്രിലങ്കയിൽ വെച്ചായിരുന്നു നടന്നത്. ടൂർണമന്റെിൽ ഇന്ത്യ വിജയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.