'ബ്ലാക്സ് ലൈവ്സ് മാറ്റർ'; ഐ.പി.എല്ലിൽ അഭിവാദ്യം അർപ്പിക്കുന്ന ആദ്യ താരമായി ഹാർദിക് പാണ്ഡ്യ
text_fieldsഅബൂദബി: അമേരിക്കൻ പൊലീസിെൻറ വംശീയ അതിക്രമത്തിനിരയായി കൊല്ലപ്പെട്ട ജോർജ് േഫ്ലായിഡിന് അഭിവാദ്യമർപ്പിക്കുന്ന ആദ്യ ഐ.പി.എൽ താരമായി ഹാർദിക് പാണ്ഡ്യ. മുംബൈ ഇന്ത്യൻസ്-രാജസ്ഥാൻ റോയൽസ് മത്സരത്തിൽ 21 പന്തുകളിൽ നിന്നും 60 റൺസെടുത്ത തകർപ്പൻ പ്രകടനത്തിലിടയിലാണ് പാണ്ഡ്യ മുട്ടുകുട്ടി നിന്ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ശേഷം 'ബ്ലാക്സ് ലൈവ്സ് മാറ്റർ'എന്ന തലക്കെട്ടിൽ ചിത്രം പോസ്റ്റ് ചെയ്യുകയും ചെയ്തു.
കറുത്തവരുടെ പോരാട്ടത്തിനുള്ള െഎക്യദാർഢ്യമായി മാറിയ 'ബ്ലാക് ലൈവ്സ് മാറ്റർ' കാമ്പയിനെ െഎ.പി.എൽ അവഗണിച്ചുവെന്ന് വെസ്റ്റിൻഡീസ് ക്യാപ്റ്റനും ഹൈദരാബാദ് താരവുമായിരുന്ന ജാസൺ ഹോൾഡർ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.
െഎ.പി.എൽ പോലെ ശ്രദ്ധേയമായ ചാമ്പ്യൻഷിപ്പിൽ ഒരു ടീം പോലും മുട്ടുകുത്തിനിന്ന് കറുത്തവെൻറ ചെറുത്തുനിൽപിനോട് െഎക്യപ്പെട്ടില്ലെന്നത് നിരാശയാണ് -വെസ്റ്റിൻഡീസ് ക്രിക്കറ്റിെൻറ പീറ്റർ സ്മിത്ത് അവാർഡ് ചടങ്ങിൽ പെങ്കടുത്ത് ഹോൾഡർ ചൂണ്ടിക്കാട്ടി.
അമേരിക്കയിൽ ജോർജ് േഫ്ലായ്ഡ് എന്ന കറുത്ത വംശജനെ പൊലീസ് ഉദ്യോഗസ്ഥർ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിനെ തുടർന്ന് ലോകമാകെ പടർന്ന 'ബ്ലാക് ലൈവ്സ് മാറ്റർ' (കറുത്തവനും ജീവിക്കണം) പ്രചാരണം കായിക മേഖലയും ഏറ്റെടുത്തിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഉൾപ്പെടെ ഫുട്ബാൾ ഗ്രൗണ്ടിലും യു.എസ് ഒാപൺ ടെന്നിസിലും അലയടിച്ചു. കോവിഡിനുശേഷം നടന്ന ആദ്യ ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ട്- വെസ്റ്റിൻഡീസ് കളിക്കാർ മുട്ടുകുത്തി െഎക്യദാർഢ്യം പ്രകടിപ്പിച്ചു. എന്നാൽ, പിന്നീട് നടന്ന ആസ്ട്രേലിയ-പാകിസ്താൻ പരമ്പരയിലും െഎ.പി.എല്ലിലും 'ബ്ലാക് ലൈവ്സ് മാറ്റർ' അവഗണിച്ചു.
ഏഴുസിക്സറുകളടക്കം തിമിർത്താടിയ പാണ്ഡ്യയുടെ കരുത്തിൽ മുംബൈ 195 റൺസിെൻറ കൂറ്റൻ സ്കോർ ഉയത്തിയെങ്കിലും സ്റ്റോക്സിെൻറയും സഞ്ജുവിെൻറയം കരുത്തിൽ രാജസ്ഥാൻ എട്ടുവിക്കറ്റിന് വിജയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.