അനാവശ്യ റണ്ണൗട്ട്, അരിശം തീർക്കാൻ ബാറ്റ് വലിച്ചെറിയലും- ഹർമൻപ്രീത് കൗർ എന്തിന് വിക്കറ്റ് കളഞ്ഞുകുളിച്ചു?- വൈറലായി വിഡിയോ
text_fieldsവനിത ട്വന്റി20 ലോകകപ്പ് സെമിയിൽ അഞ്ചു റൺസിന് തോറ്റ് ഇന്ത്യ പുറത്താകുമ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ പുറത്താകലായിരുന്നു. ജെമീമ റോഡ്രിഗസിനൊപ്പം ചേർന്ന് മികച്ച പ്രകടനവുമായി നിറഞ്ഞുനിൽക്കെയാണ് താരം വെറുതെ വിക്കറ്റ് കളഞ്ഞുകുളിച്ചത്. നാലോവറിൽ മൂന്നു വിക്കറ്റ് നഷ്ടമായി പ്രതിരോധത്തിലായ ഇന്ത്യൻ നിരയിൽ ഇരുവരും ഒന്നിച്ച് രക്ഷാദൗത്യം ഏറ്റെടുക്കുകയായിരുന്നു. 33 പന്തിൽ 44 റൺസ് മാത്രം വേണ്ട ഘട്ടത്തിലായിരുന്നു റണ്ണിനായി ഓട്ടവും പുറത്താകലും. ജോർജിയ വെയർഹാം എറിഞ്ഞ പന്തിൽ റണ്ണിനായി ഓടിയ ഹർമൻപ്രീത് ബാറ്റ് നീട്ടിപ്പിടിച്ച് ക്രീസിൽ തൊടാമായിരുന്നത് വെറുതെ ശരീരംകൊണ്ട് എത്താൻ നടത്തിയ ശ്രമമാണ് പാളിയത്. പന്ത് കൈയിലെടുത്ത ആസ്ട്രേലിയൻ താരം അലിസ ഹീലി താരത്തെ റണ്ണൗട്ടാക്കുകയും ചെയ്തു.
മൂന്നാം അംപയറുടെ പരിശോധനയിൽ ഔട്ട് സ്ഥിരീകരിച്ചതോടെ തിരികെ നടക്കുമ്പോൾ ദേഷ്യം തീർക്കാൻ ബാറ്റ് വലിച്ചെറിയുന്നതും കണ്ടു.
താൻ പുറത്തായതാണ് കളി മാറ്റിയതെന്ന് പിന്നീട് ഹർമൻപ്രീത് പറഞ്ഞു. ആധികാരിക ജയത്തിലേക്ക് ഇന്ത്യ അടുത്തുവെന്ന് തോന്നിച്ച ഘട്ടത്തിലായിരുന്നു അപ്രതീക്ഷിത പുറത്താകൽ. അതോടെ, ആക്രമണം കനപ്പിച്ച ആസ്ട്രേലിയ കളി ജയിച്ച് കിരീടത്തിലേക്ക് ഒരു ചുവട് അരികെയെത്തുകയായിരുന്നു.
മോശം ഫീൽഡിങ്ങും കാച്ചിങ് പിഴവുകളുമായി ഇന്ത്യൻ വനിതകൾ ഉഴപ്പിയ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ആസ്ട്രേലിയ നാലു വിക്കറ്റിന് 172 റൺസ് എടുത്തിരുന്നു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 167ൽ അവസാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.