നിർണായക ക്യാച്ച് നിലത്തിട്ടതിൽ ക്ഷമാപണവുമായി ഹസൻ അലി
text_fieldsദുബൈ: ട്വൻറി20 ലോകകപ്പിൽ ആസ്ട്രേലിയയുമായുള്ള സെമി ഫൈനൽ പോരാട്ടത്തിൽ അതിനിർണായക ക്യാച്ച് നിലത്തിട്ടത്തിൽ ക്ഷമാപണവുമായി പാകിസ്താൻ ഫാസ്റ്റ് ബോളർ ഹസൻ അലി. താൻ മറ്റുള്ളവരേക്കാളും കൂടുതൽ നിരാശനാണെന്നും കരിയറിലെ പ്രതികൂല സാഹചര്യങ്ങളിൽനിന്ന് കരുത്തനായി തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.
ഒരൊറ്റ ക്യാച്ചിൽ ഹസൻ അലി കൈവിട്ടത് ലോകകപ്പ് ആണെന്ന തരത്തിൽ വിമർശനവുമായി ആരാധകർ രംഗത്തെത്തിയിരുന്നു. 19ാം ഓവറിലെ മൂന്നാമത്തെ ബോളിലാണ് മാത്യു വെയ്ഡിനെ പുറത്താക്കാനുള്ള അവസരം ഹസൻ നഷ്ടമാക്കിയത്. തുടർന്നുള്ള മൂന്നു ബോളുകളിൽ അദ്ദേഹം നേടിയ സിക്സറുകളാണ് അസ്ട്രേലിയയെ വിജയത്തിലേക്ക് നയിച്ചത്.
'എന്‍റെ പ്രകടനത്തിൽ നിങ്ങളെല്ലാവരും നിരാശരാണെന്ന് എനിക്കറിയാം. പ്രതീക്ഷക്കൊത്ത് ഉയരാനായില്ല. പക്ഷെ നിങ്ങളേക്കാൾ നിരാശനാണ് ഞാൻ. എന്നിൽനിന്നുള്ള പ്രതീക്ഷകൾ മാറ്റിവെക്കരുത്. എന്നെകൊണ്ട് സാധ്യമായ ഏറ്റവും ഉയർന്നതലത്തിൽതന്നെ പാകിസ്താൻ ക്രിക്കറ്റിൽ തുടരാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനാൽ കഠിനാധ്വാനത്തിലേക്ക് മടങ്ങുകയാണ്' -ഹസൻ അലി പറഞ്ഞു.
ഇത് എന്നെ കൂടുതൽ കരുത്തനാക്കും. നിങ്ങളുടെ സന്ദേശത്തിനും ട്വീറ്റിനും പോസ്റ്റുകൾക്കും ഫോൺ വിളികൾക്കും പ്രാർഥനകൾക്കും നന്ദിയെന്നും അലി ട്വിറ്ററിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.