റാവൽപിണ്ടിയിൽ പുതിയ 'എക്സ്പ്രസ്'-ഹസൻ അലിക്ക് പത്ത് വിക്കറ്റ് ; ദക്ഷിണാഫ്രിക്കക്കെതിരെ പാകിസ്താന് ടെസ്റ്റ് പരമ്പര
text_fieldsറാവൽപിണ്ടി: റാവൽപിണ്ടിയിൽ ദക്ഷിണാഫ്രിക്കക്കെതിരായ നടന്ന രണ്ടാം ടെസ്റ്റിൽ പാകിസ്താന് നാടകീയ വിജയം. ഇതോടെ ദക്ഷിണാഫ്രിക്കയുമായുള്ള രണ്ടു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര പാകിസ്താൻ സ്വന്തമാക്കി. 2003നു ശേഷം ആദ്യമായിട്ടാണ് ദക്ഷിണാഫ്രിക്കക്കെതിരെ പാകിസ്താൻ സ്വന്തം മണ്ണിൽ പരമ്പര നേടുന്നത്.
രണ്ടാം ടെസ്റ്റിന്‍റെ അവസാന ദിവസമായ ഇന്ന് 274 റൺസിന് ദക്ഷിണാഫ്രിക്കയുടെ പോരാട്ടം അവസാനിച്ചു. 95 റൺസിനാണ് പാകിസ്താന്‍റെ വിജയം. രണ്ടു ഇന്നിങ്‌സുകളിലായി പത്തു വിക്കറ്റ് നേടിയ മീഡിയം പേസർ ഹസൻ അലിയാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിരയുടെ മുനയൊടിച്ചത്.
രണ്ടാം ഇന്നിങ്സിൽ അറുപത് റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് ആണ് ഹസൻ അലി നേടിയത്. 370 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങിനറങ്ങിയ ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഐഡൻ മാർക്കരവും റ്റെമ്പ ബാവുമായുമാണ് ചെറിയ ചെറുത്തുനിൽപ്പെങ്കിലും നടത്തിയത്. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 106 റൺസ് കൂട്ടിച്ചേർത്തു. ഉച്ചഭക്ഷണത്തിനു ശേഷം ദക്ഷിണാഫ്രിക്കക്ക് ബാറ്റിങ് തകർച്ചയായിരുന്നു. 33 റൺസ് എടുക്കുന്നതിനിടെ ഏഴു വിക്കറ്റുകളാണ് അവർക്ക് നഷ്ടമായത്. പരമ്പര വിജയത്തോടെ പാകിസ്താൻ ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തേക്കുയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.